വില കുറവ്, പല നിറങ്ങൾ, ബുള്ളറ്റ് 350 എക്സുമായി റോയൽ എൻഫീൽഡ് !

Last Modified വെള്ളി, 9 ഓഗസ്റ്റ് 2019 (18:01 IST)
നിരത്തുകളിൽ ബുള്ളറ്റ് സജീവമാക്കാൻ കുറഞ്ഞ വിലയിൽ പുതിയ ബുള്ളറ്റ് മോഡലുമായി റോയൽ എൻഫീൽഡ്, റോയൽ‌ എൻഫീൽഡ് ബുള്ളറ്റ് 350 എക്സ് ആണ് പുതിയ മോഡൽ. വില കുറക്കുന്നതിന്റെ ഭാഗമായി കറുപ്പ് നിറത്തോടുകൂടിയ എഞ്ജിൻ ബ്ലോക്കും, ക്രാങ്ക് കേസുമായിരിക്കും പുതിയ ബുള്ളറ്റിൽ ഉണ്ടാവുക.

ബുള്ളറ്റ് 350 കറുപ്പ് നിറത്തിൽ മാത്രം ലഭ്യമാകുമ്പോൾ ബുള്ളറ്റ് 350 എക്സ് പല വർണങ്ങളിൽ വിപണിയിൽ എത്തും. വാഹനത്തിന്റെ നിറത്തിനനുസരിച്ച് ഗ്രാഫിക് ഡിസൈനുകളിലും ചെറിയ രീതിയിൽ മാറ്റങ്ങൾ ഉണ്ടാകും. കൂടുതൽ ലളിതമായ ഗ്രാഫിക് ഡിസൈനുകളായിരിക്കും ബുള്ളറ്റ് 350 എക്സിൽ ഉണ്ടാവുക.

നിലവിലെ മോഡലിൽനിന്നും വലിയ മാറ്റങ്ങൾ ഒന്നും പുതിയ 350 എക്സ് മോഡലിൽ ഉണ്ടാകില്ല. 19.8 ബിഎച്ച്‌പി കരുത്തും 28 എൻഎം ടോർക്കും സൃഷ്ടിക്കുന്ന 346 സിസി സിംഗിൾ സിലിണ്ടർ എയർകൂൾഡ് എഞ്ചിനാകും ബുള്ളറ്റ് 350 എക്സിൽ ഉണ്ടാവുക. റോയൽ എൻഫീഡ് നിരയിലെ ഏറ്റവും വില കുറഞ്ഞ വാഹനമായാ ബുള്ളറ്റ് 350 എക്സ് എത്തുക.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :