ഇങ്ങനെയൊരു കാഴ്ച കാണേണ്ടിവരുമെന്ന് കരുതിയില്ല, ആളൊഴിഞ്ഞ കൊൽക്കത്ത നഗരത്തിന്റെ ചിത്രങ്ങൾ പങ്കുവച്ച് ഗാംഗുലി

വെബ്ദുനിയ ലേഖകൻ| Last Updated: ചൊവ്വ, 24 മാര്‍ച്ച് 2020 (18:51 IST)
കൊല്‍ക്കത്ത: കോവിഡ് 19 വ്യാപനത്തെ തുടർന്ന് അടച്ചിട്ട കൊൽക്കത്ത നഗരത്തിന്റെ ചിത്രങ്ങൾ പങ്കുവച്ച് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. ജനത കർഫ്യു ദിനത്തിലെ ചിത്രങ്ങളാണ് മുൻ ഇന്ത്യൻ നായകൻ ട്വീറ്റ് ചെയ്തിരിക്കുന്നത്, ജിവിതത്തിൽ ഇങ്ങനെ ഒരു കാഴ്ച കണേണ്ടി വരുമെന്ന് എന്ന് പ്രതീക്ഷി എന്നാണ് ഗാംഗുലി പറയുന്നത്.

'എന്റെ നഗരത്തെ ഇങ്ങനെ കാണേണ്ടിവരുമെന്ന് ഒരിക്കൽപോലും കരുതിയില്ല. സുരക്ഷിതരായി ഇരിക്കൂ, ഈ കാലം കടന്നുപോകും. എല്ലാവരോടും സ്‌നേഹം അറിയിക്കുന്നു'. ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് ഗാംഗുലി ട്വിറ്ററിൽ കുറിച്ചു. രോഗ ബാധിതരുടെ എണ്ണം വർധിക്കുന്ന പശ്ചാത്തലത്തിൽ പശ്ചിമ ബംഗാളിൽ മുഖ്യമന്ത്രി മമതാ ബാനാർജി ലോക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്.

രാജ്യുത്ത് കോവിഡ് 19 കേസുകൾ റിപ്പോർട്ട് ചെയ്ത് തുടങ്ങിയ സമയത്ത് ഐപിഎൽ മത്സരങ്ങൾ മാറ്റിവയ്ക്കാൻ ബിസിസിഐ തയ്യാറാവാതിരുന്നത് ആദ്യം വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. പിന്നീട് രാജ്യ വ്യാപകമായി വൈറസ് ബാധ പടർന്നുപിടിയ്ക്കാൻ തുടങ്ങിയതോടെയാണ് ഐപിഎൽ നീട്ടിവയ്ക്കാൻ ബിസിസിഐ തീരുമാനിച്ചത്. എന്നാൽ ഈ സീസൺ തന്നെ ഉപേക്ഷിക്കേണ്ടിവരും എന്നാണ് സൂചന.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :