ഒപ്പം ജോലി ചെയ്യുന്നവർക്കും ഒരു പങ്ക്, പ്രകാശ് രാജിന് കയ്യടിച്ച് സോഷ്യൽ മീഡിയ

അഭിറാം മനോഹർ| Last Updated: ചൊവ്വ, 24 മാര്‍ച്ച് 2020 (08:38 IST)
കൊവിഡ് വൈറസ് ഭീതിയിലും ജാഗ്രതയിലുമാണ് ലോകം മുഴുവൻ. വൈറസ് വ്യാപിക്കാതിരിക്കുവാനായി ലോകം മുഴുവനും ഒരുപോലെ ചെയ്യുന്ന കാര്യം സാമൂഹിക സമ്പർക്കം പരമവധി കുറച്ച് വീട്ടിലിരിക്കുക എന്ന രീതിയാണ്. ഇതോടെ ലോകമെങ്ങുമുള്ള കമ്പനികൾ,മേഖല തുടങ്ങി എല്ലാ മേഖലകളും കടുത്ത പ്രതിസന്ധിയിലാണുള്ളത്. വീട്ടിലിരിക്കേണ്ട അവസ്ഥ എത്തിയതോടെ ദിവസവേതനത്തിന് പണിയെടുക്കുന്നവരാണ് ഏറ്റവുമധികം ബാധിക്കപ്പെട്ടത്. എന്നാൽ സർക്കാരിന്റെ എല്ലാ പ്രവർത്തനങ്ങളോടും ജനങ്ങൾ സഹകരിക്കുന്നുണ്ട്.

ജനതാ കര്‍ഫ്യൂ, ബ്രേക്ക് ദ ചെയിന്‍ തുടങ്ങിയ ക്യാമ്പയിനുകള്‍ക്ക് രാഷ്ട്രീയഭേദമില്ലാതെ എല്ലാവരും മുന്നിട്ടിറങ്ങി ഇതിൽ ക്രിക്കറ്റ് താരങ്ങളും സിനിമാ താരങ്ങളുമടക്കമുള്ള എല്ലാവരും പങ്കുചേരുകയും ചെയ്‌തു.അക്കൂട്ടത്തിൽ കയ്യടി നേടുകയാണ് പ്രശസ്ത നടനായ പ്രകാശ് രാജ്.ജനതാ കര്‍ഫ്യൂവിന് വീട്ടിലിരിക്കുക മാത്രമല്ല തനിക്കൊപ്പം ജോലി ചെയ്യുന്നവരുടെ ഭാവിക്ക് വേണ്ടിയും സമ്പാദ്യം മാറ്റിവെക്കുകയുമാണ് പ്രകാശ് രാജ് ചെയ്‌തത്. ഇതാണ് സോഷ്യൽ മീഡിയയിൽ വലിയ കയ്യടികൾ നേടുന്നത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :