Sumeesh|
Last Updated:
ചൊവ്വ, 25 സെപ്‌റ്റംബര്‍ 2018 (17:40 IST)
എസ്റ്റോണിയ: ലോകത്തിന്റെ പലയിടങ്ങളിൽനിന്നും പുരോഹിതർക്കെതിരെ ഉയരുന്ന ലൈംഗിക ആരോപണങ്ങളിൽ അതൃപ്തി തുറന്നു പറഞ്ഞ് ഫ്രാൻസിസ് മാർപ്പാപ്പ. ലൈംഗിക ആരോപണങ്ങൾ ജനങ്ങളെ സഭയിൽ നിന്നും അകറ്റുന്നുവെന്ന് മാർപ്പാപ പറഞ്ഞു.
സഭ കാലത്തിനനുസരിച്ച് മാറേണ്ടിയിരിക്കുന്നു. ഭാവി തലമുറയെ സഭയോടൊപ്പം നിർത്താൻ സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു എസ്റ്റോണിയയിൽ വിശ്വാസികളൊട് സംസാരിക്കവെയാണ് ഫ്രാൻസിസ് മാർപ്പാപ്പ ഇക്കാര്യങ്ങൾ പറഞ്ഞത്.
കന്യാസ്ത്രിയെ പീഡനത്തിനിരയാക്കിയ സംഭവത്തിൽ ഫ്രാങ്കോ മുളക്കലിനെ ജലന്ധർ ബിഷപ്പ് പദവിയിൽനിന്നും നീക്കം ചെയ്തുകൊണ്ട് വത്തിക്കാനിൽ നിന്നും ഉത്തരവ് വന്ന് ദിവസങ്ങൾ പിന്നിടുമ്പോഴാണ് പോപ്പിന്റെ പ്രതികരണം.