Sumeesh|
Last Modified ചൊവ്വ, 25 സെപ്‌റ്റംബര്‍ 2018 (16:23 IST)
ഫിഫയുടെ ബെസ്റ്റ് ഇലവനില്‍ ഇടം പിടിച്ചതോടെ ബെസ്റ്റ് ഇലവനിൽ ഇടം പിടിച്ച ആദ്യ കൌമാരക്കാരക്കാരനായി റെക്കോർഡിട്ടിരിക്കുകയാണ്
എംബാപ്പെ. ബെസ്റ്റ് ഇലവനിൽ ഇടം നേടിയ ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന മെസിയുടെ റെക്കോർഡ് മറികടന്നാണ് 19കാരനായ എംബാപ്പെ നേട്ടം സ്വന്തമാക്കിയിരിക്കുക്കന്നത്.
ലോകകപ്പിൽ ഫ്രാൻസിനായി നടത്തിയ മികച്ച പ്രകടനമാണ് എംബാപ്പെയെ ഫിഫ ബെസ്റ്റ് ഇലവനിൽ എത്തിച്ചത്. മെസ്സി 2007 ബെസ് ഇലവനിൽ എത്തുമ്പോൾ 20 വയസായിരുന്നു പ്രായം. 22ആം വയസിൽ പോള്‍ പോഗ്ബയും സെര്‍ജിയോ റാമോസും ഫിഫ ബെസ്റ്റ് ഇലവനിൽ ഇടം കണ്ടെത്തിയിരുന്നു.