സ്ഫോടകവസ്തുക്കൾ പിടികൂടിയ സംഭവം: കിണർ പണിയ്ക്ക് കൊണ്ടുവന്നത് എന്ന് പിടിയിലായ സ്ത്രീ

വെബ്‌ദുനിയ ലേഖകൻ| Last Modified വെള്ളി, 26 ഫെബ്രുവരി 2021 (12:41 IST)
കോഴിക്കോട്: കിണർ പണിയ്ക്കായാണ് സ്ഫോടകവസ്തുക്കൾ കൊണ്ടുവന്നത് എന്ന് പിടിയിലായ സ്ത്രീ. എന്നാൽ സ്ത്രീയുടെ മൊഴി പൊലീസ് മുഖവിലയ്ക്കെടുത്തിട്ടില്ല സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചു. ഇന്ന് രാവിലെയാണ് ചെന്നൈപ്-മംഗലാപുരം സുപ്പർ ഫാസ്റ്റിലെ ഡി-1 കംപാർറ്റ്മെന്റിൽനിന്നും വൻ സ്ഫോടക ശേഖരം കണ്ടെത്തിയത്. 117 ജലാറ്റിന്‍ സ്റ്റിക്കുകള്‍, 350 ഡിറ്റണേറ്ററുകൾ എന്നിവ പെട്ടിയിലാക്കി സീറ്റിനടിയിൽ ഒളിപിച്ച നിലയിലായിരുന്നു. ചെന്നൈയിൽനിന്നും തലശ്ശേരിയിലേയ്ക്ക് പോവുകയായിരുന്ന സ്ത്രീയാണ് പിടിയിലായത്. പെട്ടി തന്റേതല്ല എന്നായിരുന്നു ഇവർ ആദ്യം പൊലീസിനൊട് പറഞ്ഞിരുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :