ഇന്ത്യക്കായ് നിർമ്മിച്ച റഫാൽ പോർ വിമാനങ്ങളുടെ ആദ്യ ചിത്രങ്ങൾ പുറത്ത് !

Last Updated: വെള്ളി, 6 സെപ്‌റ്റംബര്‍ 2019 (13:40 IST)
പ്രതിരോധ മേഖലക്ക് കരുത്തേകാൻ ഇന്ത്യൻ മണ്ണിലേക്ക് എത്തുകയാണ്. അയൽരാജ്യങ്ങളായ പാകിസ്ഥാനെയും, ചൈനയെയും ഭീഷണികളേ മറി കടക്കുന്നതിന്റെ ഭാഗമായാണ് റഷ്യൻ പോർ വിമാനങ്ങൾ ഇന്ത്യ സ്വന്തമാക്കുന്നത്. ഇപ്പോഴിതാ ഇന്ത്യയുടെ റഫേൽ പോർ വിമാനങ്ങളുടെ ആദ്യ പുറത്തുവന്നിരിക്കുകയാണ്.

ഫ്രഞ്ച്
ഫോട്ടോഗ്രാഫർ സെഡ്രിക് ഗ്വെർ ആണ് ഇന്ത്യക്കായി റഫാൽ കമ്പനി നിർമ്മിച്ച പോർവിമാനങ്ങളുടെ ആദ്യ ചിത്രങ്ങൾ പകർത്തിയത്. മുൻ വ്യോമസേന പൈലറ്റായ സമീർ ജോഷി ഈ ചിത്രങ്ങൾ ട്വിറ്റർ വഴി പങ്കുവക്കുകയും ചെയ്തു. പോർവിമാനങ്ങളിൽ ഇന്ത്യൻ വ്യോമസേനയുടെ ചിഹ്നം കാണാം. ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി കഴിഞ്ഞു.

36 റഫാൽ പോർവിമാനങ്ങളാണ് ഇന്ത്യ വാങ്ങുന്നത്. ആണവ മിസൈലുകൾ ഉൾപ്പടെ ലക്ഷ്യസ്ഥാനത്തേക്ക് തൊടുത്തുവിടാൻ സാധിക്കുന്ന അത്യാധിനിക പോർവിമാനമാണ് റഫാൽ. ആദ്യ റഫാൽ വിമാനം ഈ മാസം തന്നെ ഇന്ത്യയിലെത്തും. സെപ്തംബർ 20ന് റഷ്യയിൽ നടക്കുന്ന ചടങ്ങിൽവച്ച് എയർ ചീഫ് മാർഷൻ ബിഎസ് ധനേവയും പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗും ചേർന്ന് വിമാനം ഏറ്റുവങ്ങും എന്നാണ് റിപ്പോർട്ടുകൾ



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :