ചന്ദ്രയാൻ 2 ചന്ദ്രനിൽ ഇറങ്ങുന്നത് നാഷ്ണൽ ജിയോഗ്രാഫിക്കിലും ഹോട്ട്‌സ്റ്റാറിലും തൽസമയം കാണാം !

Last Updated: വ്യാഴം, 5 സെപ്‌റ്റംബര്‍ 2019 (18:49 IST)
ഇന്ത്യയുടെ അഭിമാന ചാന്ദ്രദൗത്യം ചന്ദ്രനിൽ ഇറങ്ങുന്നത് തൽസമയം സംപ്രേക്ഷണം ചെയ്യാൻ ഒരുങ്ങി നാഷ്ണൽ ജിയോഗ്രാഫിക് ചാനൽ. ഇന്ത്യയുടെ ചരിത്രപരമായ നിമിഷത്തിന് സക്ഷ്യം വഹിക്കുന്നതിനായി നാസ ബഹിരാകാശ യാത്രികൻ ജെറി ലിഞ്ചെർ പരിപാടിയിൽ പങ്കെടുക്കും എന്ന് നാഷ്ണൽ ജിയോഗ്രാഫിക് വ്യക്തമാക്കിയിട്ടുണ്ട്.

സെപ്‌തംബർ ഏഴിന് പുലർച്ചെ 1.30നും 2.30നും ഇടയിലാന് ചന്ദ്രയാൻ 2വിലെ വിക്രം ലാൻഡർ ചന്ദ്രന്റെ ഉരിതകത്തിലേക്ക് സോഫ്റ്റ് ലാൻഡ് ചെയ്യുക. സെപ്തംബർ ആറിന് രാത്രി 11.30 നാഷ്ണൽ ജിയോഗ്രാഫിക്കിൽ തത്സമയ സംപ്രേക്ഷണം ആരംഭിക്കും. ഹോട്ട്‌സ്റ്റാറിലൂടെയും ഉപയോക്താക്കൾക്ക് സംപ്രേക്ഷണം കാണാനാകും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :