ഓട്ടോറിക്ഷ വാങ്ങിയത് വെറും 26000 രൂപക്ക്, പൊലീസ് പിഴ ചുമത്തിയതാക്കട്ടെ 47,500 രൂപയും !

Last Modified വ്യാഴം, 5 സെപ്‌റ്റംബര്‍ 2019 (18:13 IST)
ട്രാഫിക് നിയമ ലംഘനങ്ങൾക്ക് നൽകുന്ന ശിക്ഷകളിൽ സമൂലമായ മാറ്റങ്ങൾ വരുത്തിയിരിക്കുകയണ് കേന്ദ്ര സർക്കാർ. ഈ മാസം ഒന്നമുതൽ ഭേതഗതി വരുത്തിയ നിയമ നിലവിൽ വന്നു. നിയമ ലംഘിച്ചാൽ കീശ കാലിയാകും എന്ന് ഉറപ്പാണ് ഇപ്പോഴിതാ ട്രാഫിക് നിയമങ്ങൾ ലംഘിച്ചതിനെ തുടർന്ന് വാഹനത്തിന്റെ വിലയുടെ ഇരട്ടി പിഴ ലഭിച്ചിരിക്കുകയാണ് ഒരു ഓട്ടോറിക്ഷ ഡ്രൈവർക്ക്.

ഒഡീഷയിലാണ് സംഭാവം. ഹരി ബന്ധു കൻഹാർ എന്നയാൾക്കാണ് പൊലീസ് ഓട്ടോറിക്ഷയുടെ വിലയുടെ ഇരട്ടി തന്നെ പിഴ ചുമത്തിയത്. രണ്ട് ആഴ്ചകൾക്ക് മുൻപ് 26000 രൂപ നൽകിയാണ് കൻഹാർ ഓട്ടോറിക്ഷ വാങ്ങിയത്. എന്നാൽ നിയമം ലംഘിച്ചതിന് പൊലീസുകാർ ചുമത്തിയ പിഴ 47,500 രൂപയാണ്.

പൊലീസിനെ കുറ്റം പറയാനാകില്ല. നിയമ ലംഘനങ്ങളുടെ ഒരു ഘോഷയാത്ര തന്നെയുണ്ട് ഇതിൽ. ലൈസൻസില്ലാതെ മദ്യപിച്ച് വാഹനം ഓടിച്ചു, പെർമിറ്റില്ലാത്ത വാഹനം നിരത്തിലിറക്കി, മലിന്നികരണ ചട്ടങ്ങൾ ലംഘിച്ചു, ഇൻഷൂറൻസ് പരിരക്ഷയില്ലാത്ത വാഹനം നിരത്തിലിറക്കി എന്നി കുറ്റങ്ങളാണ് ഡ്രൈവർക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇത്രയും നിയലംഘനങ്ങൾക്ക് ഈ പിഴ തുക കുറവാണ് എന്നേ ആരും പറയു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :