കുരങ്ങുകളെക്കൊണ്ട് ശല്യം, പട്ടിയെ കടുവയാക്കി പേടിപ്പിച്ച് കർഷകൻ !

വെബ്‌ദുനിയ ലേഖകൻ| Last Modified വെള്ളി, 29 നവം‌ബര്‍ 2019 (19:48 IST)
വിളകൾ നശിപ്പിക്കുന്ന കുരങ്ങുകളെ തുരത്താൻ ഒരു നടത്തിയ ബുദ്ധിപരമായ നിക്കമാണ് ഇപ്പോൾ വാർത്തകളിൽ ഇടം പിടിച്ചിരിക്കുന്നത്. വളർത്തുനായയെ ചായം പൂശി കടുവയാക്കി മാറ്റിയാണ് കുരങ്ങുകളെ കർഷകൻ ഭയപ്പെടുത്തി ഓടിക്കുന്നത്. ഷിമോഗയിലെ ശ്രീകാന്ത് ഗൗഡ എന്ന കർഷകന്റേതാണ് ഈ ബുദ്ധി.

തവിട്ട് നിറത്തിലുള്ള വളർത്തുനായയുടെ മേൽ കുറച്ച് കറുത്ത വരകൾ നൽകിയതോടെ മെലിഞ്ഞ ഒരു കടുവയുടെ രൂപമായി നായക്ക്. വിള തിന്നാൽ എത്തുന്ന കുരങ്ങുകൾ നായയെ കണ്ട് കടുവയെന്ന് തെറ്റിദ്ധരിച്ച് കൃഷിയിടത്തിന്റെ അടുത്തേക്ക് പോലും എത്തുന്നില്ല എന്നതാണ് കർഷകന് ആശ്വാസം നൽകുന്നത്.

കർണാടകയുടെ വടക്കൻ പ്രദേശങ്ങൾ സന്ദർശിച്ചതോടെ അവിടുത്തെ കർഷകർ കുരങ്ങുകളെ ഓടിക്കാൻ കടുവകളുടെ രൂപങ്ങൾ കൃഷിയിടങ്ങളിൽ വക്കുന്നത് ശ്രീകാന്തിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. എന്നാൽ പാവകൾ സ്ഥാപിച്ചാൽ കുറച്ചുദിവസം കഴിഞ്ഞാൽ കുരങ്ങുകൾക്ക് ഭയം കുറഞ്ഞു വരും എന്നതിലാണ് നായയെ കടുവയാക്കി മാറ്റാൻ കർഷകൻ തീരുമാനിച്ചത്. സംഭവം എന്തായാലും വലിയ വിജയമായി മാറിയിരിക്കുകയാണ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :