സർക്കാർ പിന്തുണയോടെ വിവരങ്ങൾ ചോർത്തി, ഉപയോക്താക്കളോട് തുറന്നു വെളിപ്പെടുത്തി ഗൂഗിൾ

വെബ്‌ദുനിയ ലേഖകൻ| Last Updated: വ്യാഴം, 28 നവം‌ബര്‍ 2019 (21:14 IST)
സർക്കാർ പിന്തുണയോടെ അക്കൗണ്ടുകൾ ഹാക്ക് ചെയ്തതായി ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഗൂഗിൾ. സർക്കാരിനു വേണ്ടി ഹാക്ക് ചെയ്തതായി 500 പേർക്കാണ് ഗൂഗിൾ സന്ദേശം അയച്ചിരിക്കുന്നത്. 149 രാജ്യങ്ങളിലായി 12000ഓളം മുന്നറിയിപ്പുകൾ ഇത്തരത്തിൽ നൽകിയതായാണ് ഗൂഗിൾ വെളിപ്പെടുത്തിയിരിക്കുന്നത്.

ഇന്ത്യയിലെ പ്രമുഖ പ്രവർത്തകരുടെയും, മാധ്യമ പ്രവർത്തകരുടെയും, അഭിഭാഷകരുടെയും അക്കൗണ്ടുകളാണ് സർക്കാർ സഹായത്തോടെ ഗൂഗിൾ ഹാക്ക് ചെയ്തത്. എന്തെല്ലാം വിവരങ്ങൾ സർക്കാരിന് വേണ്ടി ചോർത്തി നൽകി എന്ന് ഗൂഗിൾ വ്യക്തമാക്കിയിട്ടില്ല. 50 ഓളം രാജ്യങ്ങളില്‍ നിന്നായി സര്‍ക്കാര്‍ പിന്തുണയില്‍ പ്രവര്‍ത്തിക്കുന്ന 270 ല്‍ അധികം ഹാക്കിങ് സംഘങ്ങളെ കണ്ടെത്താന്‍ സാധിച്ചിട്ടുണ്ട് എന്ന് ഗൂഗിളിന്റെ ത്രെട്ട് അനാലിസിസ് ഗ്രൂപ്പ് ടാഗ് വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :