ബന്ധങ്ങളിലെ വിരസത അകറ്റാൻ സ്ത്രീകൾ ഡേറ്റിംഗ് ആപ്പുകളിൽ അഭയം തേടുന്നു, പഠനം പുറത്ത്

Last Updated: വെള്ളി, 23 ഓഗസ്റ്റ് 2019 (13:42 IST)
വിവാഹ ബന്ധങ്ങളെ എപ്പോഴും പവിത്രമായാണ് കണക്കാക്കപ്പെടാറുള്ളത്. എന്നാൽ അത്ര പവിത്രത ഇപ്പോൾ വിവാഹ ബന്ധങ്ങളിലും ദമ്പതിമാർക്കിടയിലും ഉണ്ടോ എന്ന സംശയം ഉയാരുകയാണ്. സ്ത്രീകളും പുരുഷൻമാരും ബന്ധങ്ങളിലെ വിരസത അകറ്റാൻ മറ്റു മേച്ചിൽ പുറങ്ങൾ തേടിപ്പോകുന്നു എന്നാണ് ഇപ്പോൾ പഠനങ്ങൾ തെളിയിക്കുന്നത്.

വിവാഹ ബന്ധങ്ങളിലെ വിരസത അകറ്റാൻ സ്ത്രീകൾ ഡേറ്റിംഗ് ആപ്പുകളുടെ സഹായം തേടുന്നതായാണ് പുതിയ പഠനം വ്യക്തമാക്കുന്നത്. ചിലപ്പോൾ സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള ബന്ധങ്ങൾ ഡേറ്റിംഗ് ആപ്പുകളിലേക്ക് നീങ്ങുമ്പോൾ ചിലർ നേരിട്ട് ഡേറ്റിംഗ് ആപ്പുകളിലേക്ക് തന്നെയാണ് എത്തുന്നത്.

വിവാഹേതര ബന്ധങ്ങൾക്കായി പങ്കാളികളെ കണ്ടെത്താനുള്ള 'ഗ്ലീഡൻ' എന്ന് ആപ്പ് നടത്തിയ പഠനത്തിലാണ് ഇക്കാര്യങ്ങൾ പറയുന്നത്. ഇന്ത്യയിൽ ആറു ലക്ഷം സ്ത്രീകളാണ് ആപ്പ് ഉപയോഗിക്കുന്നത്. ഇവരിൽ കൂടുതലും 30നും 50നും ഇടയിൽ പ്രായമുള്ളവരാണ്. ജോലി ചെയ്യുന്ന സ്ത്രീകളാണ് ആപ്പ് കൂടുതലായും ഉപയോഗിക്കുന്നത്.

ബിസിനസ് ട്രിപുകളിൽ 52 ശതാമാനം സ്ത്രീകളും 57 ശതമനം പുരിഷൻമാരും അന്യബന്ധങ്ങളിൽ ഏർപ്പെടുന്നു എന്ന് പഠനം പറയുന്നു. ഇന്ത്യയിലെ 77 ശതമാനം സ്ത്രീകളും വിവാഹേതര ബന്ധങ്ങളിൽ സംതൃപ്തി കണ്ടെത്തുന്നു എന്ന് പഠനം പറയുന്നു. ഭർത്താക്കൻമാരെ പറ്റിക്കുന്ന ഭാര്യാമാർ ഏറ്റവും കൂടുതൽ ഉള്ളത് ബംഗളുരു നഗരത്തിലാണ് മുംബൈ രണ്ടാംസ്ഥാനത്തും, കൊൽക്കത്ത മൂന്നാംസ്ഥാനത്തും ഉണ്ട്



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :