500ലധികം പെൺകുട്ടികളുടെയും യുവതികളുടെയും സ്വകാര്യ ഭാഗങ്ങൾ ഒളിക്യാമറയിൽ പകർത്തി, മധ്യവയസ്കൻ പിടിയിൽ

Last Modified വ്യാഴം, 22 ഓഗസ്റ്റ് 2019 (20:21 IST)
500ലധികം യുവതികളുടെയും പെൺക്കുട്ടികളുടെയും സ്വകാര്യ ഭാഗങ്ങളും നഗ്ന ദൃശ്യങ്ങളും ഒളിക്യാമറ ഉപയോഗിച്ച് പകർത്തി പോർൺ സൈറ്റുകൾ വഴി പ്രചരിപ്പിച്ച മധ്യവയസ്കൻ പിടിയിലായി. സ്പെയിനിലെ മാഡ്രിഡിലന് 53 വയസുകാരൻ അറസ്റ്റിലായത്. 555 സ്ത്രീകളുടെ സ്വകാര്യ ഭാഗങ്ങൾ ചിത്രീകരിച്ച് ഇയൾ പോർൺ സൈറ്റുകൾ വഴി പ്രചരിപ്പിച്ചതായി പൊലീസ് വ്യക്തമാക്കി. പ്രായപൂർത്തിയാവാത്ത പെൺകുട്ടികളും ഇരയക്കപ്പെട്ടവരുടെ കൂട്ടത്തിൽ ഉൾപ്പെടുന്നു.

238 വീഡിയോകളാണ് ഇയാൾ പോർൺ സൈറ്റുകളിൽ അപ്‌ലോഡ് ചെയ്തിരുന്നത്. മിനി സ്കേർട്ട് ധരിച്ച് മെട്രോകളിൽ യാത്ര ചെയ്യുന്ന പെൺകുട്ടികളെയും യുവതികളെടെയും അപ്‌സ്കേർട്ട് വീഡിയോകൾ പകർത്തുന്നത് ഇയാൾക്ക് ഒരു ഹോബിയായി തന്നെ മാറിയിരുന്നു. ഇതിനായി എപ്പോഴും ഒരു ക്യാമറ പ്രതി കയ്യിൽ കരുതും. മെട്രോ യാത്രക്കിടെയാണ് കൂടുതൽ ദൃശ്യങ്ങളും പ്രതി പകർത്തിയത്. വീഡിയോകൾ പ്രചരിപ്പിക്കുന്നതിനായി പ്രതി സ്വന്തമായി അശ്ലീല സൈറ്റ് തന്നെ ആരംഭിച്ചിരുന്നു 3519 പേരാന് ഈ സൈറ്റിന് വരിക്കാരായി ഉണ്ടായിരുന്നത്.

ഇരയാക്കുന്ന പെൺക്കുട്ടിയെ ഇയാൾ പരിചയപ്പെട്ട ശേഷം സമീപത്ത് സ്ഥാനമുറപ്പിക്കും. പിന്നീടാണ് ദൃശ്യങ്ങൾ പകർത്തുക. പ്രതിയെ കുറിച്ച് പരാതി ലഭിച്ചതിനെ തുടർന്ന് കുറച്ചുദിവസങ്ങളായി ഇയാൾ പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. ഒരു പെൺകുട്ടിയുടെ ശരീരഭാഗങ്ങൾ ഒളിക്യാമറ ഉപയോഗിച്ച് പകർത്തുന്നതിനിടെയാണ് പ്രതി പിടിയിലായത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :