Last Modified വെള്ളി, 23 ഓഗസ്റ്റ് 2019 (11:20 IST)
ഏപ്രിലിൽ വിവാഹനിശ്ചയം നടത്താനിരുന്ന തമിഴ് നടൻ വിശാലിന്റെയും
അനിഷ റെഡ്ഡിയുടെയും വിവാഹം മുടങ്ങിയതായി റിപ്പോർട്ടുകൾ. വാർത്തകളോട് ഇതുവരെയും താരങ്ങൾ പ്രതികരിച്ചിട്ടില്ല. വിശാലുമൊത്തുള്ള ചിത്രങ്ങൾ അനിഷ സമൂഹമാധ്യമങ്ങളിൽ നിന്നും നീക്കം ചെയ്തതിനു പിന്നാലെയാണ് ഇത്തരത്തിലൊരു വാർത്ത പുറത്തു വന്നത്.
ഒരു സിനിമയുടെ സെറ്റിൽ വച്ചാൽ വിശാലും അനിഷയും പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും. ദേശീയ ബാസ്കറ്റ്‌ബോൾ ടീം അംഗമായ അനിഷ അർജുൻ റെഡ്ഡിയുൾപ്പെടെ ചില ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
നേരത്തെ വരൽക്ഷ്മിയും വിശാലും പ്രണയത്തിലാണെന്ന് വാർത്തകളൂണ്ടായിരുന്നു. എന്നാൽ ഇരുവരും വാർത്തകൾ നിഷേധിച്ചിരുന്നു.