ഇല പറിക്കാൻ രണ്ടുകാലിൽ നിന്ന് കാട്ടാന, ചിത്രങ്ങൾ വൈറൽ !

വെബ്‌ദുനിയ ലേഖകൻ| Last Updated: വെള്ളി, 4 ഒക്‌ടോബര്‍ 2019 (14:29 IST)
ആനകൾ ഒറ്റക്കാലിൽനിന്ന് അഭ്യാസ പ്രകടനങ്ങൾ സർക്കസുകളിൽ നമ്മൾ കണ്ടിട്ടുണ്ടാവും. വർഷങ്ങൾ ട്രെയിനിംഗ് നൽകിയാണ് ആനയെ രണ്ട് കാലിൽ നിൽക്കാനും സൈക്കിൾ ചവിട്ടാനുമെല്ലാം പരിശീലിപ്പിക്കുന്നത്. എന്നാൽ ഒരു കാട്ടാന രണ്ട് കാലിൽനിനും നടത്തിയ അഭ്യാസമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നത്.


ആഹാരത്തിന് വേണ്ടിയായിരുന്നു കൊമ്പന്റെ പരാക്രമമെല്ലാം മുകളിലെ മരച്ചില്ലയിൽനിന്നും ഇലകൾ തുമ്പിക്കൈ ഉയർത്തിയാൽ കിട്ടില്ല എന്ന് മനസിലായതോടെ രണ്ട് കാലിൽ എഴുന്നേറ്റ് നിന്ന് പറിക്കാനായി ശ്രമം. സിംബാവെയിലെ മനാപൂൾ ദേശീയ പാർക്കിൽനിന്നുമാണ് ബോബി ജോ വിയൽ എന്ന ഫോട്ടോഗ്രഫറാണ് ഈ അപൂർവ ചിത്രങ്ങൾ പകർത്തിയത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :