ഫ്ലാറ്റ് മാറി കയറി യുവാവിനെ വെടിവച്ചുകൊന്നു, വനിതാ പൊലീസുകാരിക്ക് 10 വർഷം തടവ്

വെബ്‌ദുനിയ ലേഖകൻ| Last Modified വ്യാഴം, 3 ഒക്‌ടോബര്‍ 2019 (20:43 IST)
സ്വന്തം ഫ്ലാറ്റെന്ന് കരുതി മറ്റൊരു മുറിയിൽ കയറി യുവാവിനെ വെടിവച്ചു കൊലപ്പെടുത്തിയ പൊലീസുകാരിക്ക് 10 വർഷം തടവ് വിധിച്ച് കോടതി. അമേരിക്കയിലെ ഡാലസിലാണ് സംഭവം ഉണ്ടായത്. ഫ്ലാറ്റിൽ അതിക്രമിച്ച് കയറി എന്ന് തെറ്റിദ്ധരിച്ചാണ് ആംബർ ഗൈഗർ എന്ന പൊലീസ് ഉദ്യോഗസ്ഥ ബോത്തം ജോൺ എന്ന യുവാവിനെ വെടിവച്ച് കൊലപ്പെടുത്തിയത്.

സംഭവത്തെ തുടർന്ന് ഇവരെ സേനയിൽനിന്നും പുറത്താക്കിയിരുന്നു. 2018 സെപ്തംബറിൽ ഡാലസിലെ സൗത്ത് സൈഡ് അപ്പാർട്ട്മെന്റിലാണ് കേസിനാസ്‌പദമായ സംഭവം ഉണ്ടായത്. സ്വന്തം ഫ്ലാറ്റ് എന്ന് കരുത്തി ഉദ്യോഗസ്ഥ ബോത്തം താമസിച്ചിരുന്ന ഫ്ലാറ്റിലേക്ക് കയറുകയായിരുന്നു. യുവാവ് മുറിയിൽ അതിക്രമിച്ച് കയറി എന്ന് തെറ്റിദ്ധരിച്ച ആംബർ സർവീസ് റിവോൾവർ ഉപയോഗിച്ച് യുവാവിന് നേരെ വെടിയുതിർക്കുകയായിരുന്നു.


അമേരിക്കയിലെ ഡാലസിൽ ജോലി ചെയ്തുവരികയായിരുന്നു മരിച്ച ബോത്തം ജോൺ. 5 മുതൽ 99 വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് ആംബർ ചെയ്തത്. എന്നാൽ കോടതി 10 വർഷം തടവാണ് വിധിച്ചത്. പ്രതിക്ക് ലഭിച്ച ശിക്ഷ കുറഞ്ഞു എന്നാരോപിച്ച് ബോത്തം ജോണിന്റെ ബന്ധുക്കളും സുഹൃത്തുക്കളും കോടതിക്ക് പുറത്ത് പ്രതിഷേധിച്ചിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :