മുംബൈയിലൂടെ ലംബോർഗിനി ഉറൂസിൽ ചീറിപ്പാഞ്ഞ് രൺവീർ സിങ്, വീഡിയോ !

വെബ്‌ദുനിയ ലേഖകൻ| Last Updated: വെള്ളി, 4 ഒക്‌ടോബര്‍ 2019 (13:48 IST)
ലെംബോർഗിനിയുടെ കരുത്തൻ എസ്‌യുവി ഉറൂസിൽ മുംബൈയിലൂടെ പാറിപ്പറന്ന് ബോളിവുഡ് സുപ്പർ താരം രൺവീർ സിങ്. ലെംബോർഗിനിയിൽ താരം നഗരത്തിന്റെ പല ഭാഗത്ത് പ്രത്യക്ഷപ്പെട്ടതോടെ സോഷ്യൽ മീഡിയയിലാകെ ഇതിന്റെ ചിത്രങ്ങളും വീഡിയോകളും പ്രകരിക്കുകയാണ്. അടുത്തിടെയാണ് താരം ലെംബോർഗിനി ഉറൂസ് സ്വന്തമാക്കിയത്.

നേരത്തെ അംബാനിയുടെ ലെംബോർഗിനി ഉറൂസ് രൺവീർ സിങ് ഡ്രൈവ് ചെയ്യുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ സ്വന്തം ലെംബോർഗിനി ഉറൂസുമായി രൺവീർ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ലെംബോർഗിനി ഉറൂസിന്റെ 25 യൂണിറ്റുകൾ മാത്രമാണ് കഴിഞ്ഞ വർഷം ഇന്ത്യയിൽ വിൽപ്പനക്ക് അനുവദിച്ചത്.

ലെംബോർഗിനിയുടെ ആദ്യ എസ് ‌യുവിയാണ് ഉറൂസ്. 650 ബിഎച്ച്പി വരെ കരുത്തും 850 എന്‍എം ടോര്‍ക്കും സൃഷ്ടിക്കുന്ന വി8 ട്വിൻ ടർബോ എഞ്ചിനാണ് വാഹനത്തിന്റെ കരുത്ത്. പൂജ്യത്തിൽനിന്നും 100 കിലോമീറ്റർ വേഗത കൈവരിക്കാൻ വെറും 3.6 സെക്കൻഡുകൾ മതി. 305 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാൻ വാഹനത്തിന് സാധിക്കും

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :