1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ട്രെന്‍ഡിംഗ് ന്യൂസ്
  4. Elephant pluck jackfruit from tree to eat

അല്ല പിന്നെ, ചക്ക തിന്നാൻ കൊതി തോന്നൂല്ലെ, കാട്ടുകൊമ്പന് ചക്കയോടുള്ള പ്രേമം കണ്ടോളു, വീഡിയോ !

വാർത്ത
ചക്ക നമുക്കെല്ലാവർക്കും ഏറെ ഇഷ്ടമാണ്. എന്നാൽ ചക്കയോട് ആനകൾക്കുള്ള പ്രേമം നമ്മളേക്കാൾ ഒരു പടി മുകളിൽ തന്നെ നിൽക്കും. അത് വ്യക്തമാകുന്ന വീഡിയോ ആണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായിരിക്കുന്നത്. ചക്കയുടെ മണം പിടിച്ചെത്തിയ കാട്ടുകൊമ്പൻ പ്ലാവിൽ കാലൂന്നി എഴുന്നേറ്റ് നിന്ന് ചക്ക പറിക്കുന്ന വീഡിയോ പർവീൻ കസ്വാൻ എന്ന ഐഎഫ്എസ് ഉദ്യോഗസ്ഥനാണ് ട്വിറ്ററിലൂടെ പങ്കുവച്ചത്.
 
ആനക്ക് ചക്കയോടുള്ള ഇഷ്ടം  ആ പരിശ്രമത്തിൽ കാണാം. ഏറെ പണിപ്പെട്ടാണ് വലിയ പ്ലാവിന് മുകളീൽനിന്നും ആന ചക്ക പറിച്ച് താഴെയിട്ടത്. മുൻ കാലുകൾകൊണ്ട് പ്ലാവിൽ പിടിച്ച് നിന്ന് രണ്ട് കാലിൽ ഉയർന്ന് തുമ്പിക്കൈകൊണ്ട് ചക്ക പറിച്ചു. പിന്നീട് ചക്ക കാലുകൊണ്ട് അടർത്തി കഴിക്കുന്നതും വീഡിയോയിൽ കാണാം. വീഡിയോ എന്തായാലും സാമൂഹ്യ മാധ്യമങ്ങൾ ഏറ്റെടുത്തുകഴിഞ്ഞു. 
About Writer
വെബ്‌ദുനിയ ലേഖകൻ
അടുത്ത ലേഖനം
വിവാഹ വേദിയിൽ മദ്യപിച്ച് ലക്കുകെട്ട് വരന്റെ നാഗിൻ ഡാൻസ്, വധു ചെയ്തത് ഇങ്ങനെ !