നെഞ്ചിനകത്ത് 'ലാലേട്ട'; മോഹൻലാലിന്റെ കട്ട ഫാനായ ഒരുവയസ്സുകാരിയെ വൈറലാക്കി സോഷ്യൽ മീഡിയ; വൈറലായി വീഡിയോ

മോഹൻലാലിൻറെ ഫാൻസിന് പ്രായം ഇല്ല എന്നത് ഒരു വസ്തുതയാണ്.

തുമ്പി ഏബ്രഹാം| Last Modified ചൊവ്വ, 12 നവം‌ബര്‍ 2019 (09:42 IST)
മോഹൻലാലിൻറെ ഫാൻസിന് പ്രായം ഇല്ല എന്നത് ഒരു വസ്തുതയാണ്. കുഞ്ഞുങ്ങൾ മുതൽ വൃദ്ധർ വരെയുണ്ട് ലാലേട്ടന് ഫാൻസായിട്ട്. ഇപ്പോൾ ഇന്റർനെറ്റിൽ തരംഗം ആവുന്നതും ഒരു കുട്ടി 'ലാലേട്ടൻ' ആരാധികയുടെ വിഡിയോയാണ്. കഷ്ടിച്ച് ഒരു വയസ്സ് വരും ഈ കുട്ടി ആരാധികക്ക്.

പിന്നണിയിൽ 'നെഞ്ചിനകത്തു ലാലേട്ടൻ' എന്ന ഹിറ്റ് ഗാനം പ്ലേ ചെയ്യുമ്പോൾ, അതിനിടക്ക് 'ലാലേട്ട' എന്ന് പറഞ്ഞ് ആവേശഭരിതയാവുകയാണ് ഈ കുഞ്ഞുവാവ. വാവയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ ഇതിനോടകം വൈറൽ ആയിക്കഴിഞ്ഞു.
https://www.facebook.com/malayalamentertainmentplus/videos/2284801511631355/


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :