ഭക്ഷണം തേടി കുത്തനെയുള്ള മലയിലേയ്ക്ക് ചവിട്ടിക്കയറി ആന, വീഡിയോ !

വെബ്‌ദുനിയ ലേഖകൻ| Last Modified ചൊവ്വ, 25 ഫെബ്രുവരി 2020 (20:44 IST)
ഭക്ഷണം തേടി ഏറെ ദൂരം സഞ്ചരിക്കുന്ന ജീവികളാണ് ആന. വിഷപ്പകറ്റാൻ സർക്കസും സാഹസവുമെല്ലാം ആനകൾ നടത്താറുണ്ട്. ഇപ്പോഴിതാ അത്തരം ഒരു വീഡിയോ ആണ് സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമാകുന്നത്. ഭക്ഷണത്തിനായി കുത്തനെയുള്ള മല സാഹസികമായി കയറുന്ന അനയുടെ വീഡിയോ ആണ് സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിക്കുന്നത്.

കുത്തനെയുള്ള പാറക്കൂട്ടങ്ങൾക്കിടയിലേക്ക് കയറി ആന പുല്ല് കഴിക്കുന്നത് വീഡിയോയിൽ കാണാം. നീലഗിരി മലനിരകളിൽനിന്നുമുള്ളതാണ് ഈ വീഡിയോ. ഐഎഫ്എസ് ഉദ്യോഗസ്ഥനായ പ്രവീൺ കസ്വാനാണ് ഈ വീഡിയോ ട്വിറ്റർ വഴി പങ്കുവച്ചത്. രണ്ട് കാലിൽ മനുഷ്യനെ പോലെ നിവർന്ന് നിന്ന് പ്ലാവിൽ നിന്നും ആയാസപ്പെട്ട് ചക്ക പറിക്കുന്ന ആനയുടെ ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :