വീട്ടിൽ ഒളിഞ്ഞിരികുന്ന നിധി കണ്ടെത്താൻ സഹായിക്കാം, ഗർഭം ധരിക്കാൻ പ്രത്യേക പൂജ, യുവതിയെയും പ്രായപൂർത്തിയാവാത്ത സഹോദരിമാരെയും പീഡിപ്പിച്ച് ആൾദൈവം

വെബ്‌ദുനിയ ലേഖകൻ| Last Modified ചൊവ്വ, 25 ഫെബ്രുവരി 2020 (18:38 IST)
വീട്ടിൽ ഒളിഞ്ഞിരിക്കുന്ന നിധി കണ്ടെത്താൻ സഹയിക്കാം എന്നും സഹോദരിമാർ ഗർഭിണിയാവൻ പ്രത്യേക പൂജ ചെയ്യാമെന്നും തെറ്റിദ്ധരിപ്പിച്ച് യുവതിയെയും നല് സഹോദരിമാരെയും ലൈംഗികമായി പീഡിപിച്ച ആൾദൈഒവം അറസ്റ്റിൽ. 32കാരനായ സോംനാഥ് ചവാനാണ് അറസ്റ്റിലായത്. ഇരകളിൽ രണ്ടുപേർ പ്രായപൂർത്തിയാവാത്താവരാണ്.

പരാതിയുമായി യുവതി തിങ്കളാഴ്ച പൊലീസിനെ സമീപിച്ചതോടെയാണ് ആൾദൈവം പിടിയിലായത്. 2019 ജനുവരിയിലും ഫെബ്രുവരിയിലുമായിരുന്നു സംഭവം. വീട്ടിൽ ഒളിഞ്ഞിരിക്കുന്ന നിധി കണ്ടെത്താൻ സഹായിക്കാം, സഹോദരിമാർ ഗർഭിണിയാവാതിരിക്കാൻ ആരോ മന്ത്രവാദം ചെയ്തിട്ടുണ്ട്. ഇതിനായി പ്രത്യേക പൂജ ചെയ്യണം, സഹോദരിമാരിൽ ഒരാളുടെ ജീവൻ അപകടത്തിലാണ് എന്നെല്ലാം മന്ത്രവാദി യുവതിയെ വിശ്വസിപ്പിച്ചിരുന്നു. പൂജക്കായി 3 ലക്ഷം രൂപയും ഇയാൾ ആവശ്യപ്പെട്ടിരുന്നു എന്ന് പൊലീസ് പറയുന്നു.

പൂജ ചെയ്യാനെന്ന് പറഞ്ഞ് വീട്ടിലെത്തിയ മന്ത്രവാദി. തന്നെയും സഹോദരിമാരെയും പീഡനത്തിന് ഇരയാക്കുകയായിരുന്നു എന്ന് യുവതി പരാതിയിഒൽ പറയുന്നു. പീഡന വിവരം പുറത്തുപറഞ്ഞാൽ കൊലപ്പെടുത്തുമെന്ന് മന്ത്രവാദി യുവതികളെ ഭീഷണിപ്പെടുത്തിയിരുന്നതായും സഹോദരിമാരി ഒരാളെ വിവാഹം കഴിച്ചതായി വ്യാജ രേഖ ഉണ്ടാക്കിയിരുന്നതായും പൊലീസ് പറയുന്നു. പോക്സോ ഉൾപ്പടെയുള്ള വകുപ്പുകൾ പൊലീസ് പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :