പൗരത്വ ഭേദഗതി നിയമം ഇന്ത്യയുടെ ആഭ്യന്തരകാര്യം, മോദി ആഗ്രഹിക്കുന്നത് മതസ്വാതന്ത്യമെന്ന് ട്രംപ്

വെബ്‌ദുനിയ ലേഖകൻ| Last Modified ചൊവ്വ, 25 ഫെബ്രുവരി 2020 (20:09 IST)
ഡൽഹി: പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങളാണെന്നും അതിനെ കുറിച്ച് സംസാരിക്കൻ ആഗ്രഹിക്കുന്നില്ലെന്നും അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചക്ക് വാർത്താ സമ്മേളനത്തിലാണ് ട്രംപിന്റെ പ്രതികരണം.

ജനങ്ങൾക്ക് മതസ്വാതന്ത്ര്യം വേണമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഗഹിക്കുന്നത്. ജനങ്ങൾക്ക് മതസ്വാതന്ത്യം ഉറപ്പാക്കുന്നതിന് വളരെ മുൻപ് തന്നെ ഇന്ത്യ കഠിന പ്രയത്‌നം നടത്തിയിട്ടുണ്ട്. പൗരത്വ ഭേദഗതി നിയമം എന്നത് ഇന്ത്യയുടെ മാത്രം അഭ്യന്തര കാര്യമാണ്. അതിൽ അഭിപ്രായം പറഞ്ഞ് വിവാദം ഉണ്ടാക്കാൻ ആഗ്രഹിക്കുന്നില്ല. ജനങ്ങൾക്ക് വേണ്ടി ഉചിതമായ തീരുമാനം ഇന്ത്യ കൈക്കൊള്ളുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഡൽഹിയിൽ നടക്കുന്ന അക്രമ സംഭവങ്ങളെ കുറിച്ച് കേട്ടിരുന്നു. എന്നാൽ അതിനെ കുറിച്ച് പ്രധാനമന്തി മോദിയുമായി ചർച്ച നടത്തിയിട്ടില്ല. അതും ഇന്ത്യയുടെ ആഭ്യന്തര കാര്യമാണ് ട്രംപ് വ്യക്താമാകി. ട്രംപിന്റെ സന്ദർശനത്തിനിടെ കഴിഞ്ഞ ദിവസം മുതലാണ് ഡൽഹിയിൽ കലാപം ശക്തമായത്. വടക്കുകിഴക്കൻ ഡൽഹിയിലെ അക്രമ സംഭവങ്ങളിൽ 10 പേരാണ് കൊല്ലപ്പെട്ടത് 150ഓളം ആളുകൾക്ക് പരിക്കേറ്റിട്ടുണ്ട്. സംഘർഷത്തെ തുടർന്ന് പ്രദേശങ്ങളിൽ മാർച്ച് 24 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :