മഹാബലിപുരത്തെ കടൽതീരത്ത് അടിഞ്ഞ വീപ്പയിൽ 100 കോടിയോളം വിലമതിക്കുന്ന മയക്കുമരുന്ന്

വെബ്ദുനിയ ലേഖകൻ| Last Modified തിങ്കള്‍, 22 ജൂണ്‍ 2020 (09:42 IST)
മഹാബലിപുരം: തമിഴനാട്ടിലെ മഹാബലിപുരം കോകിലമേട് കടപ്പുറത്ത് അടിഞ്ഞ വീപ്പയിൽ 100 കോടീയോളം രൂപ വിലമതിയ്ക്കുന്ന മയക്കുമരുന്ന്. കപ്പത്തിലെ കടൽതീരത്ത് കഴിഞ്ഞ ദിവസമാണ് സീൽ ചെയ്ത നിലയിൽ വീപ്പ കണ്ടെത്തിയത്. വീപ്പയ്ക്കുള്ളിൽ ഓരോ കിലോ വീതമുള്ള 78
ക്രിസ്റ്റൽ മെതംഫെറ്റാമൈൻ പാക്കറ്റുകളാണ് ഉണ്ടായിരുന്നത്. വീപ്പയിൽ ചൈനീസ് ഭാഷയിലുള്ള എഴുത്തും ഉണ്ടായിരുന്നു


ഡീസൽ എന്ന് കരുതിയാണ് മത്സ്യ തൊഴിലാളികൾ വീപ്പ തുറന്നുനോക്കിയത്. എന്നാൽ വീപ്പയ്ക്കുള്ളിൽ പാക്കറ്റുകൾ കണ്ടതോടെ പൊലീസിനെ വിവരമറിയിയ്ക്കുകയായിരുന്നു, പൊലീസും, തീര സംരക്ഷണ സേനയും സ്ഥലത്തെത്തി വീപ്പയും പാക്കറ്റുകളും കസ്റ്റഡിയീലെടുത്തു. തുടർന്ന് നടത്തിയ പരിശോധനയിലാണ് പാക്കറ്റിലുള്ളത് മയക്കുമരുന്നാണെന്ന് കണ്ടെത്തിയത്. ശ്രീലങ്കയിലേയ്ക്ക് മയക്കുമരുന്ന് കടത്തുന്നതിനിടെ വീപ്പ നഷ്ടപ്പെട്ടതാവാം എന്നാണ് അധികൃതരുടെ അനുമാനം. അന്വേഷണം നർക്കോട്ടിക്സ് ഇന്റലിജൻസ് ബ്യൂറോയ്ക്ക് കൈമാറി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :