ഇന്ധന വില വർധന മുടക്കമില്ലാതെ തുടരുന്നു, പെടോൾ വില 81 രൂപ പിന്നിട്ടു

വെബ്ദുനിയ ലേഖകൻ| Last Modified തിങ്കള്‍, 22 ജൂണ്‍ 2020 (08:08 IST)
ഡൽഹി: മുടക്കമില്ലാതെ വർധിപ്പിച്ച് എണ്ണ കമ്പനികൾ. തുടച്ചയായ 16ആം ദിവസമാണ് രാജ്യത്ത് ഇന്ധന വില വർധിപ്പിയ്ക്കുന്നത്. പെട്രോളീന് 33 പൈസയും ഡീസലിന് 55 പൈസയുമാണ് ഇന്ന് വർധിപ്പിച്ചത്. കഴിഞ്ഞ 16 ദിവസത്തിനിടെ 8.33 രൂപയാണ് പെട്രോളിന് വർധിപ്പിച്ചത്. 8.98 രൂപ ഡീസലിനും വർധിപ്പിച്ചു.

തിരുവനന്തപുരത്ത് 81.28 രൂപയാണ് ഒരു ലിറ്റർ പെട്രോളിന് വില. 76.12 രൂപയായി ഡീസൽ വിലയും വർധിച്ചു. കൊച്ചിയിൽ 79.52 രൂപയാണ് പെട്രോളിന് വില. ഡീസൽ വില 74..43 രൂപയാണ്. തുടർച്ചയായി ഇന്ധന വില ഉയർത്തുന്നതിൽ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. ദിവസേന വില ഉയരുന്ന സാഹചര്യം ഉണ്ടായിട്ടും വില വർധനയിൽ ഇടപെടാൻ കേന്ദ്ര സർക്കാർ തയ്യാറായിട്ടില്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :