ചൊവ്വയിൽ ജീവൻ തേടി ജസറോ ഗർത്തത്തിൽ നാസ, പെഴ്‌സിവിയറൻസ് റോവർ ചൊവ്വയിൽ ഇറങ്ങി

വെബ്‌ദുനിയ ലേഖകൻ| Last Modified വെള്ളി, 19 ഫെബ്രുവരി 2021 (08:07 IST)
വാഷിങ്ടൺ: നീണ്ട ഏഴുമാസത്തെ യാത്രയ്ക്കൊടുവിൽ നാസയുടെ പെഴ്‌സിവിയറൻസ് റോവർ ചൊവ്വയിലെ ജസറോ ഗർത്തത്തിൽ ഇറങ്ങി. വെള്ളിയാഴ്ച പുലർച്ചെ രണ്ടരയോടെയാണ് പെഴ്‌സിവിയറസ് റോവർ ലക്ഷ്യസ്ഥാനത്തെത്തിയത്. ചൊവ്വയിലെ ജീവന്റെ സാനിധ്യത്തെക്കുറിച്ച് പഠിയ്ക്കുന്നതിനുള്ള ദൗത്യമാണ് ഇത്. പഴ്‌സിവിയറൻസ് റോവറും ഒരു ചെറു ഹെലികോപ്റ്ററും അടങ്ങുന്നതാണ് ദൗത്യം. മറ്റൊരു ഗ്രഹത്തിൽ ഹെലി‌കോപ്റ്റർ പറത്തുന്ന ആദ്യ ദൗത്യം എന്ന പ്രത്യേകതയും നാസയുടെ ചൊവ്വാ ദൗത്യത്തിനുണ്ട്. 2020 ജൂലൈ 30 നാണ് അറ്റ്ല സി5 റൊക്കറ്റ് ഉപയോഗിച്ച് പെഴ്‌സിവിയറൻസ് വിക്ഷേപിച്ചത്.

ജലം ഉണ്ടായിരുന്ന തടാകങ്ങൾ ഉൾപ്പടെ 350 കോടി വർഷങ്ങൾക്ക് മുൻപ് ജസറോ ഗർത്തത്തിൽ ഉണ്ടായിരുന്നതായി ഗവേഷകർ കണ്ടെത്തിയിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് പഠനങ്ങൾക്കായി പെഴ്‌സിവിയറൻസിനെ അയച്ചിരിയ്ക്കുന്നത്. പര്യവേഷണത്തിനായി ഏഴ് ഉപഗ്രഹങ്ങളും 23 ക്യാമറകളൂം രണ്ട് മൈക്രോഫോണുകളും പേടകത്തിലുണ്ട്. 2031ൽ സാംപിളുകളുമായി പെഴ്‌സിവിയറൻസ് ഭൂമിയിൽ മടങ്ങിയെത്തും. ഒൻപത് ഉപഗ്രഹങ്ങൽ മാത്രമാണ് ഇതുവരെ ചൊവ്വയിൽ വിജയകരമായി ലാൻഡ് ചെയ്തിട്ടുള്ളത്. ഒൻപതെണ്ണവും അമേരിക്ക വിക്ഷേപിച്ചതാണ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :