കേരളത്തിൽ ഒന്നും നടക്കുന്നില്ല, ബിജെപി അധികാരത്തിൽ വരണം: തെരഞ്ഞെടുപ്പിൽ മത്സരിയ്ക്കുമെന്ന് ഇ ശ്രീധരൻ

വെബ്‌ദുനിയ ലേഖകൻ| Last Modified വ്യാഴം, 18 ഫെബ്രുവരി 2021 (13:21 IST)
കൊച്ചി: ബിജെപിയിൽ ചേരുമെന്ന കെ സുരേന്ദ്രന്റെ പ്രഖ്യാപനം സ്ഥിരീകരിച്ച് മെട്രോമാൻ ഇ ശ്രീധരൻ. പാർട്ടി ആവശ്യപ്പെട്ടാൽ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിയ്ക്കും എന്നും വ്യക്തമാക്കി, കേരളത്തിൽ ഒന്നും നടക്കുന്നില്ലെന്നും. സംസ്ഥാനത്ത് നീതി ഉറപ്പാക്കാൻ ബിജെപി അധികാരത്തിൽ വരണം എന്നും പറഞ്ഞുകൊണ്ടായിരുന്നു ബിജെപി പ്രവേശനം ഇ ശ്രീധരൻ സ്ഥിരീകരിച്ചത്. 'ഒൻപത് വർഷത്തെ അനുഭവങ്ങളുടെ വെളിച്ചത്തിലാണ് രാഷ്ട്രീയ പ്രവേശനം. കേരളത്തിൽ ഒന്നും നടക്കുന്നില്ല. കേരളത്തിൽ നീതി ഉറപ്പാക്കാൻ ബിജെപി അധികാരത്തിൽ വരണം' ഇ ശ്രീധരൻ പ്രതികരിച്ചു.

ബിജിപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനാണ് ഇ ശ്രീധരൻ ബിജെപിയിൽ ചേരും എന്ന് ആദ്യം പ്രഖ്യാപിച്ചത്. പിന്നാലെ ഇ ശ്രീധരൻ നിലപാട് വ്യക്തമാക്കുകയായിരുന്നു. തെരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന വിജയ യാത്രയിൽ ഇ ശ്രീധരൻ പങ്കെടുക്കുമെന്നും നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിയ്ക്കാൻ ഇ ശ്രീധരനോട് ആവശ്യപ്പെട്ടിട്ടുണ്ട് എന്നും കെ സുരേന്ദ്രൻ പറഞ്ഞിരുന്നു. പാർട്ടി ആവശ്യപ്പെട്ടാൽ മത്സരിയ്ക്കും എന്ന് ഇ ശ്രീധരൻ തന്നെ വ്യക്തമാക്കിയതോടെ എൽഡിഎഫ്, യുഡിഎഫ് മുന്നണികൾക്കെതിരെ ശ്രീധരൻ ബിജെപിയുടെ ശക്തനായ സ്ഥാനാർത്ഥിയാകും എന്ന് ഉറപ്പായി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :