അപർണ|
Last Updated:
ബുധന്‍, 20 ജൂണ്‍ 2018 (10:43 IST)
കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ കൂടുതൽ വെളിപ്പെടുത്തലുകളുമായി പ്രതികൾ. ദിലീപ് നിരപരാധി ആണെന്നും ദിലീപിനെ താറടിക്കാൻ അദ്ദേഹത്തെ മനഃപുർവ്വം മൊഴി ചേർത്തതാണെന്നും പ്രതികളായ മാര്‍ട്ടിനും വിജീഷും മാധ്യമങ്ങളോടു പറഞ്ഞു.
ദീലിപിന്റെ പേര് പറഞ്ഞാല്‍ തന്നെ മാപ്പുസാക്ഷിയാക്കാമെന്ന് റൂറല്‍ എസ്പിയായിരുന്ന എ വി ജോര്‍ജ് ഉറപ്പുനല്‍കിയിരുന്നതായാണെന്ന് മറ്റൊരു പ്രതിയായ വിജീഷ് ആരോപിച്ചു.
നടന്‍ ദിലീപിനെ കുടുക്കാന്‍ കെട്ടിച്ചമച്ച കേസാണിതെന്നും തനിക്കും കുടുംബത്തിനും ഭീഷണിയുണ്ടന്നും മാർട്ടിൻ പറഞ്ഞു. ചലച്ചിത്രമേഖലയിലെ നാലുപേരാണ് ഭീഷണിയ്ക്കു പിന്നിലെന്നും പൊലീസ് കസ്റ്റഡിയില്‍ താന്‍ കൊല്ലപ്പെടുമെന്ന് ഭയപ്പെടുന്നതായും കോടതിയില്‍നിന്ന് പുറത്തിറക്കവേ മാര്‍ട്ടിന്‍ വിളിച്ചുപറഞ്ഞു.
അതേസയം, സുനിയുടെ വക്കാലത്ത് അഭിഭാഷകൻ ആളൂര്‍ ഒഴിഞ്ഞു. പള്‍സര്‍ സുനിയുടെ ആളുകള്‍ ദിലീപുമായി ബന്ധപ്പെട്ട് സ്വാധീനങ്ങള്‍ക്ക് ശ്രമിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ആളൂര്‍ സുനിയുടെ വക്കാലത്തൊഴിഞ്ഞത്.
തന്നെ കുടുക്കാൻ ചിലർ കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണെന്ന് ദിലീപും പറഞ്ഞിരുന്നു. ദിലീപിനെ കുടുക്കിയതിന് പിന്നിൽ യുവതാരങ്ങളും മഞ്ജു വാര്യരും ഉണ്ടെന്നെല്ലാം അദ്ദേഹത്തെ ആരോപണം ഉന്നയിച്ചിരുന്നു.