വെബ്‌ദുനിയ ലേഖകൻ|
Last Modified വ്യാഴം, 13 ഫെബ്രുവരി 2020 (17:25 IST)
ഡൽഹി: കോടീശ്വരൻമാരെ തട്ടി നടക്കാൻ പറ്റാത്ത അവസ്ഥ എന്ന് പറയില്ലെ, സത്യത്തിൽ
ഡൽഹി നിയമസഭ ആങ്ങനെയാണെന്ന് പറയാം. ആകെ 70 അംഗങ്ങളിൽ 52 പേരും കോടീശ്വരൻമാരാണ് കഴിഞ്ഞ നിയമസഭയിൽ ഇത് 44 ആയിരുന്നു. ഡൽഹിയിലെ ഒരു നിയമ സഭാംഗത്തിന്റെ ശരാശരി സമ്പത്ത് 14.3 കോടി രൂപയായാണ് കണക്കാക്കപ്പെട്ടിരിയ്ക്കുന്നത്.
ഏറ്റവും സമ്പന്നരായ ആദ്യ അഞ്ച് അംഗങ്ങളും ആം ആദ്മി പാർട്ടിയിൽ നിന്നു തന്നെയാണ്. ആം ആദ്മി അംഗം ധർമപാൽ ലക്രയാണ് സഭയിലെ ഏറ്റവും വലിയ സമ്പന്നൻ. 292.1 കോടിയാണ് ധർമ്മപലിന്റെ സമ്പത്ത്. ഏറ്റവും കുറവ് സമ്പത്തുള്ള അംഗവും ആം ആദ്മിയിൽനിന്നുതന്നെ. രാഖി ബിദ്‌ലാനാണ് ഇത്. 76,421 രൂപയാണ് ഇദ്ദേഹത്തിന്റെ ആകെ സമ്പത്ത്.
അഭ്യസ്ഥവിദ്യരുടെ കാര്യത്തിലും യുവാക്കളുടെ എണ്ണത്തിലും ഡൽഹി നിയാമസഭ സമ്പന്നം തന്നെ. ആകെ അംഗങ്ങളിൽ 42 പേർ ബിരുദധാരികളാണ്. 25നും 50നും ഇടയിൽ പ്രായമുള്ള 39 പേർ ഡൽഹി നിയമസഭയിലുണ്ട്. 30കാരനായ കുൽദീപ് കുമാറാണ് സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗം. 72കാരനായ രാംവിലാസ് സഭയിലെ മുതിർന്ന അംഗമാണ്.