മാസ്‌ക് വെയ്കുന്നതില്‍ ഇളവുമായി ഡല്‍ഹി സര്‍ക്കാര്‍

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 28 ഫെബ്രുവരി 2022 (12:59 IST)
മാസ്‌ക് വെയ്കുന്നതില്‍ ഇളവുമായി ഡല്‍ഹി സര്‍ക്കാര്‍. ഡല്‍ഹിയില്‍ സ്വകാര്യ കാറുകളില്‍ ഒറ്റയ്ക്ക് സഞ്ചരിക്കുന്നവര്‍ക്ക് ഇന്ന് മുതല്‍ മാസ്‌ക് ആവശ്യമില്ല. കൊവിഡ് വ്യാപനം കുറഞ്ഞ പശ്ചാത്തലത്തിലാണ് ഇളവ് അനുവദിച്ചത്. എന്നാല്‍ പൊതുഗതാഗത മാര്‍ഗ്ഗങ്ങളായ ബസ്, ടാക്‌സി, ക്യാബ് എന്നിവയില്‍ ഒരുമിച്ച് യാത്ര ചെയ്യുന്നവര്‍ക്ക് ഈ ഇളവ് ലഭിക്കില്ല. മാസ്‌ക് ധരിക്കുന്നതില്‍ ഇളവ് നല്‍കിയതിനോടാപ്പം തന്നെ മാസ്‌ക് ധരിക്കാത്തതിനുള്ള പിഴയിലും ഇളവ് നല്‍കി. 2000 രൂപയില്‍ നിന്ന് 500 രൂപയിലേക്കാണ് പിഴ കുറച്ചത്



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :