പാവാടയും ബ്ലൗസും ധരിക്കും, തേജ് പ്രതാപ് കഞ്ചാവിന് അടിമയെന്ന് ഭാര്യ

Last Modified ബുധന്‍, 7 ഓഗസ്റ്റ് 2019 (14:35 IST)
ആർജെഡി നേതവ് ലാലുപ്രസാദ് യാദവിന്റെ ഇളയ മകനെ കുറിച്ച് ഗുരുതര വെളിപ്പെടുത്തലുകളുമായി ഭാര്യ. തേജ് പ്രതാപ് കഞ്ചാവിനും മറ്റു മയക്കുമരുന്നുകൾക്കും അടിമയാണെന്നും. വിചിത്രമായി പെരുമാറുന്ന ആളാണ് എന്നുമാണ് ഭാര്യ ഐശ്വര്യ റായ് വെളിപ്പെടുത്തിയിരിക്കുന്നത്. വിവാഹ മോചന കേസ് പരിഗണികുന്നതിനിടെ കോടതിയിലണ് ഐശ്വര്യ റായ് വെളിപ്പെടുത്തൽ നടത്തിയത്

തേജ് മയക്കുമരുന്നിൽ അടിമയാണെന്ന് വിവാഹം കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിൽ തന്നെ മനസിലായിരുന്നു എന്ന് ഐശ്വര്യ പറയുന്നു താൻ ഭഗവാൻ ശിവന്റെ അവതാരമാണെന്ന് തേജ് അവകാശപ്പെടാറുണ്ട്. കൃഷ്നപ്പോലെയും ശിവനെപ്പോലെയുമെല്ലാം വേഷം ധരിക്കും. മയക്കുമരുന്ന് ഉപയോഗിച്ച ശേഷം പാവാടയും ബ്ലൗസും ധരിച്ച് വിഗുമാണിഞ്ഞ് രാധയായി വേഷം മാറാറുണ്ട്.

മയക്കുമരുന്ന് ഉപയോഗിക്കരുത് എന്ന് പല തവണ പറഞ്ഞു നോക്കി എന്നാൽ ഇത് അനുസരിക്കാൻ കൂട്ടാക്കിയില്ല. കഞ്ചാവ് ഉപയോഗിക്കരുത് എന്ന് പറഞ്ഞപ്പോൾ കഞ്ചവ് ഭഗവാൻ ശിവന്റെ പ്രസാദമാണ് അത് ഉപയോഗിക്കരുത് എന്ന് പറയാൻ പാടില്ല എന്നാണ് തേജ് മറുപടി നൽകിയത് എന്നും ഐശ്വര്യ കോടതിയിൽ പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :