1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ട്രെന്‍ഡിംഗ് ന്യൂസ്
  4. covid 19; Actors new challenge

ഈ യുദ്ധത്തിൽ നമ്മൾ ജയിക്കും; 'മുഖമേതായാലും മാസ്ക് മുഖ്യം' - വ്യത്യസ്ത ബോധവത്കരണവുമായി താരങ്ങൾ

കൊവിഡ് 19
രാജ്യത്ത് കൊവിഡ് 19 രോഗികൾ വർധിച്ച് വരികയാണ്. കൊറോണ വൈറസിനെ തുരത്താനുള്ള കഠിന പ്രയത്നത്തിലാണ് രാജ്യം. ലോകത്തെ പല രാജ്യങ്ങളും ലോക്ക് ഡൗണിലാണ്. ഇന്ത്യയും. കൊവിഡിനെ പ്രതിരോധിക്കുന്ന സര്‍ക്കാരിനോടൊപ്പം പൂര്‍ണ്ണ പിന്തുണ നൽകി സിനിമാ താരങ്ങളും രംഗത്തുണ്ട്. ഇപ്പോഴിതാ മാസ്ക് ധരിച്ചുള്ള ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് 'മുഖമേതായാലും മാസ്ക് മുഖ്യം' ബോധവത്കരണവുമായി എത്തിയിരിക്കുകയാണ് താരങ്ങള്‍.
 
സ്റ്റേ ഹോം, സോഷ്യൽ ഡിസ്റ്റൻസിങ്, കൊവിഡ് 19 എന്നീ ഹാഷ് ടാഗുകള്‍ കുറിച്ചുകൊണ്ട് മോഹൻലാൽ മാസ്ക് ധരിച്ചുള്ള ചിത്രം പങ്കുവെച്ചിരിക്കുന്നത്. ദുരിതാശ്വാസനിധിയിലേക്ക് മോഹൻലാൽ ധനസഹായം നൽകിയിരുന്നു. ഈ യുദ്ധം നമ്മള്‍ ജയിക്കുകയാണ്, നമ്മള്‍ വഴി കാട്ടുകയാണ് എന്ന് കുറിച്ചുകൊണ്ടാണ് മഞ്ജു വാര്യര്‍ മാസ്ക് ധരിച്ചിരിക്കുന്ന ചിത്രം പങ്കുവെച്ചിരിക്കുന്നത്. സിനിമാ മേഖലയിലെ ദിവസ വേതനക്കാര്‍ക്കുള്‍പ്പെടെ താരം സഹായം നൽകി കഴിഞ്ഞിട്ടുണ്ട്.
 
കൊവിഡ് 19 കാലത്ത് വീട്ടിലിരിക്കേണ്ടതിന്‍റെ പ്രാധാന്യത്തെ കുറിച്ചും മറ്റുമുള്ള സർക്കാര്‍ നിര്‍ദ്ദേശങ്ങളുള്‍പ്പെടെ ജനങ്ങളിലേക്കെത്തിക്കുന്നതിൽ തന്‍റെ സോഷ്യൽമീഡിയ പേജുകള്‍ പ്രയോജനപ്പെടുത്തി മറ്റ് യുവതാരങ്ങളും രംഗത്തുണ്ട്. 
About Writer
അനു മുരളി
അടുത്ത ലേഖനം
കൊവിഡ്19: ഈ വർഷം തൃശൂർ പൂരമില്ല, ക്ഷേത്ര ചടങ്ങുകൾ മാത്രം നടത്തും