കോഴിക്കോട് സ്വദേശിയ്ക്ക് കോവിഡ് സ്ഥിരീച്ചത് വിദേശത്തുനിന്നും എത്തി 26ആമത്തെ ദിവസം

വെബ്ദുനിയ ലേഖകൻ| Last Updated: ബുധന്‍, 15 ഏപ്രില്‍ 2020 (09:34 IST)
`കോഴിക്കോട്: കഴിഞ്ഞ ദിവസം കോവിഡ് ബാധ സ്ഥിരീകരിച്ച കോഴിക്കോട് സ്വദേശിക്ക് വൈറസ് ബാധ സ്ഥിരീകരിച്ചത് വിദേശത്തുനിന്നും എത്തി 26ആമത്തെ ദിവസം. കോഴിക്കോട് എടച്ചേരി സ്വദേശി കഴിഞ്ഞ 18നാണ് വിദേശത്തുനിന്നും നാട്ടിൽ എത്തിയത്. കോഴിക്കോട് കളക്ടറാണ് ഫെയ്സ്ബുക്ക് കുറിപ്പ് വഴി ഇക്കാര്യം വ്യക്തമാക്കിയത്.നാട്ടിലെത്തി 26ആം ദിവസം ശേഖരിച്ച സാംപിളാണ് പോസിറ്റീവ് എന്ന് കണ്ടെത്തിയത്. ഇതൊടെ 14 ദിവസത്തിന് പകരം 28 ദിവസം എന്ന കേരളത്തിന്റെ ക്വാറന്റീൻ കൂടുതൽ സുരക്ഷിതമെന്ന് തെളിഞ്ഞു. ലക്ഷണം പ്രകടിപ്പിക്കാത്തവരിലും കോവിഡ് സ്ഥിരീകരിക്കാൻ തുടങ്ങിയതോടെയാണ് ക്വറന്റീൻ 14 ദിവസത്തിൽനിന്നും 28 ദിവസമാക്കിയത്. ഇദ്ദേഹത്തിന്റെ പിതാവിനും, കുടുംബാംഗമായ 19 കാരിക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :