കൊവിഡ് 19; ഡിജിറ്റൽ പണം ഇടപാടുകൾ കുതിക്കുന്നു

അനു മുരളി| Last Modified ബുധന്‍, 15 ഏപ്രില്‍ 2020 (12:27 IST)
വന്നതിനു ശേഷം ഡിജിറ്റൽ പണം ഇടപാടുകളിൽ വൻ വർധനവ്. രാജ്യത്തെ ഡിജിറ്റൽ പെയ്മെൻറ് വിപണി കുതിച്ചുയരുകയാണ്. കൊവിഡ് 19നെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി കേന്ദ്രസർക്കാർ രാജ്യത്ത് ലോക്ക്ഡൌൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ലോക്ക്ഡൗൺ നിലനിൽക്കുന്നതിനാൽ ആളുകൾക്ക് അവശ്യകാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങാൻ കഴിയില്ല. ഇതാണ് ഡിജിറ്റൽ പെയ്മെൻറുകൾ ഉയരാൻ കാരണമായത്.

ബാങ്കുകളും കൂടുതലും ഡിജിറ്റൽ പണം ഇടപാടുകൾ തന്നെയാണ് പ്രോത്സാഹിപ്പിയ്ക്കുന്നതും. കഴിഞ്ഞ മൂന്ന് ആഴ്ചയായി 40 ശതമാനം ഇന്ത്യക്കാരും ഡിജിറ്റൽ പെയ്മെൻറുകൾ കൂടുതൽ ഉപയോഗിച്ചതായി റിപ്പോർട്ട്. പേടിഎം, ഗൂഗിൾ പേ ആപ്പുകളെയാണ് കൂടുതൽ പേരും ആശ്രയിക്കുന്നത്. കൺസൾട്ടൻസി കമ്പനിയായ ലോക്കൽ സർക്കിൾസ് നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :