വെബ്ദുനിയ ലേഖകൻ|
Last Updated:
ഞായര്‍, 18 ഒക്ടോബര്‍ 2020 (14:30 IST)
കോവിഡ് 19 വൈറസ് 9 മണിക്കൂറോളം മനുഷ്യ ചർമ്മത്തിൽ സജീവമായി നിലനിൽക്കുമെന്ന കണ്ടെത്തലുമായി ജപ്പാനിലെ ഗവേഷകർ. സാനിറ്റൈസറിന്റെ ഉപയോഗവും സോപ്പ് ഉപയോഗിച്ച് കൈ കഴുകുന്നതും വൈറസിനെ പ്രതിരോധിയ്ക്കാൻ ഏറ്റവും ഉചിതമായ മാർഗമാണെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. ക്ലിനിക്കൽ ഇൻഫെക്ഷ്യസ് ഡിസീസസ് എന്ന ജേർണലിൽ ഈ മാസം പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഈ വിവരങ്ങൾ ഉള്ളത്.
9 മണിക്കൂറോളം വൈറസ് ചർമ്മത്തിൽ തുടരുന്നത് സമ്പർക്കം വഴി രോഗം ബാധിയ്ക്കുന്നതിനുള്ള സധ്യത കൂടുതൽ വർധിപ്പിയ്ക്കുന്നു. കൊറോണ വൈറസും, ഫ്ലു വൈറസും ചർമ്മത്തിൽ എഥനോൾ പ്രയോഗിയ്കുന്നതോടെ 15 സെക്കൻഡുകൾകൊണ്ട് നിർജീവമാകും. ഹാൻഡ് സാനിറ്റൈസറുകളിൽ ഉപയോഗിയ്ക്കുന്ന ആൽക്കഹോളാണ് എഥനോൾ. സോപ്പ് ഉപയോഗിച്ച് കൈ കഴുകുന്നതും ശരീരം വൃത്തിയാക്കുന്നതും വൈറസിനെതിരെയുള്ള മികച്ച പ്രതിരോധ മർഗമാണെന്നും ഗവേഷകർ പറയുന്നു.