അനുബന്ധ വാര്‍ത്തകള്‍
- കൂൾ സെഞ്ച്വറി: സമ്മർദ്ദങ്ങളില്ലാതെ കളി ആസ്വദിച്ച് ധവാൻ, നേടിയത് ആദ്യ ഐപിഎൽ സെഞ്ച്വറി
- ആദ്യത്തെ ആവേശം പിന്നീട് കാണിച്ചില്ല, വീഴ്ചയ്ക്ക് വലിയ വില നൽകേണ്ടിവരുന്നു: കേരളത്തെ രൂക്ഷമായി വിമർഷിച്ച് കേന്ദ്ര ആരോഗ്യമന്ത്രി
- കലാപമുണ്ടാക്കാൻ ആസൂത്രിതമായി നടത്തിയ നീക്കം; തന്നെ വെടിവയ്ക്കാൻ പൂജാരി വാടക കൊലയാളിയെ ഏർപ്പാടാക്കി
- ന്യൂസിലൻഡിൽ രണ്ടാംതവണയും പ്രധാനമന്ത്രിയായ ജസീന്ത ആർഡന് അഭിനന്ദനവുമായി ആരോഗ്യമന്ത്രി കെകെ ശൈലജ
- രാജ്യത്ത് കൊവിഡ് ബാധിതർ 75 ലക്ഷത്തിലേയ്ക്ക്, 24 മണിക്കൂറിനിടെ 61,871 പേർക്ക് രോഗബാധ
കുഞ്ചാക്കോ ബോബനൊപ്പം നയൻതാര; 'നിഴൽ' ഒരുങ്ങുന്നു, ചിത്രീകരണം തിങ്കളാഴ്ച ആരംഭിയ്ക്കും
ലൗവ് ആക്ഷൻ ഡ്രാമയ്ക്ക് ശേഷം ലേഡി സൂപ്പർസ്റ്റാർ നയൻതാര വീൺറ്റും അമലയളത്തിലേയ്ക്ക് തിറികെയെത്തുന്നു. കൊച്ചാക്കോ ബോബനൊപ്പം നിഴൽ എന്ന ത്രില്ലർ ചിത്രത്തിലൂടെയാണ് നയൻതാര വീണ്ടും മലയാള സിനിമയിലേയ്ക്ക് എത്തുന്നത്. സംസ്ഥാന അവാർഡ് നേടിയ എഡിറ്റർ അപ്പു ഭട്ടതിരിയാണ് ഈ സിനിമ സംവീധാനം ചെയ്യുന്നത്. സിനിമയുറ്റെ ചിത്രീകരണം തിങ്കളാഴ്ച ആരംഭിയ്ക്കും.
കുഞ്ചാക്കോ ബോബനൊപ്പം നയന്‍താര അഭിനയിക്കുന്ന ആദ്യ ചിത്രമാണിത്. സിനിമയിലെ ശക്തമായ സ്ത്രീ കഥാപാത്രത്തിനായി മികച്ച അഭിനയത്രിയെ തന്നെ വേണമായിരുന്നു. താനാണ് നയൻ താരയുടെ പേര് നിർദേശിച്ചത് എന്ന് കുഞ്ചാക്കോ ബോബൻ പറയുന്നു. ഇതിനുമുൻപ് ട്വന്റി20യിലെ ഗാനരംഗത്തിൽ മാത്രമാണ് ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുള്ളത്. ആന്റോ ജോസഫ്, അഭിജിത്ത് എം പിള്ള, ബാദുഷ, ഫെല്ലിനി ടിപി, ഗിനേഷ് ജോസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. എൽ സഞ്ജീവ് തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് ദീപക് മേനോനാണ്. സൂരജ് എസ് കുറുപ്പാണ് സംഗീതം.