കലാപമുണ്ടാക്കാൻ ആസൂത്രിതമായി നടത്തിയ നീക്കം; തന്നെ വെടിവയ്ക്കാൻ പൂജാരി വാടക കൊലയാളിയെ ഏർപ്പാടാക്കി

വെബ്ദുനിയ ലേഖകൻ| Last Modified ഞായര്‍, 18 ഒക്‌ടോബര്‍ 2020 (11:25 IST)
ലക്‌നൗ: ഉത്തര്‍പ്രദേശിലെ ഗോണ്ട ജില്ലയില്‍ പൂജാരിക്ക് വെടിയേറ്റ സംഭവത്തിലെ അന്വേഷണത്തിൽ ട്വിസ്റ്റ്, തന്നെ വെടിവയ്ക്കാൻ പൂജാരി വാടക കൊലയാളിയെ ചുമതലപ്പെടുത്തുകയായിരുന്നു എന്ന് പൊലീസിന്റെ അന്വേഷണത്തിൽ കണ്ടെത്തുകയായിരുന്നു. പ്രദേശത്ത് വലിയ പ്രതിഷേധം ഉണ്ടക്കുന്നതിനായി പൂജാരിയും കൂട്ടാളികളും ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയാണ് കൊലപാതശ്രമമെന്ന് പൊലീസ് വ്യക്തമാക്കി.

ക്ഷേത്രത്തിലെ മഹാന്ത് സീതാരാമദാസും ഗ്രാമത്തലവനും വെടിയേറ്റ പൂജാരിയും ചേര്‍ന്നാണ് ആക്രമണം ആസൂത്രണം ചെയ്തത്. സംഭവത്തില്‍ രാഷ്ട്രീയ വൈര്യമുണ്ടെന്ന് വരുത്തിത്തീര്‍ക്കാൻ വേണ്ടിയായിരുന്നു ഇത്തരമൊരു നീക്കം. ക്ഷേത്രത്തിലെ പ്രധാന പൂജാരിയും ഗ്രാമത്തലവനുമുൾപ്പടെ ഏഴ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ക്ഷേത്ര പൂജാരി അതുല്‍ ത്രിപാഠി എന്ന സാമ്രാത് ദാസിനാണ് വെടിയേറ്റത്. ഇയാള്‍ കിങ് ജോര്‍ജ്ജ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. അശുപത്രി വിട്ടാലുടന്‍ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യും.

ഒക്ടോബര്‍ 10ന് രാത്രി ഗ്രാമത്തിലെ ശ്രീറാം ജാന്‍കി ക്ഷേത്രത്തില്‍ വെച്ചാണ് അതുല്‍ ദാസിന് വെടിയേറ്റത്. പൂജാരിക്ക് വെടിയേറ്റത് വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു. അയോധ്യയിലെ സന്ന്യാസിമാരടക്കം നടപടി ആവശ്യപ്പെട്ട് രംഗത്തെത്തി. ക്ഷേത്രത്തിലെ മഹാന്ത് സീതാരാംദാസ് മുന്‍ ഗ്രാമത്തലവന്‍ അമര്‍ സിങ്ങിനും കൂട്ടാളികള്‍ക്കുമെതിരെ കൊലപാതകശ്രമത്തിന് പരാതി നൽകുകയും ചെയ്തു.. തുടർന്ന് നടന്ന അന്വേഷണത്തിലാണ്. പൂജാരിയുടെയും കൂട്ടരുടെയും നടകം പുറത്തായത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :