മികച്ച നടന്‍ മോദി, വില്ലന്‍ അമിത്ഷാ; പരിഹാസവുമായി കോൺഗ്രസ്

രാഷ്ട്രീയത്തെ അടിസ്ഥാനമാക്കി ഓസ്‌കാര്‍ പുരസ്‌കാരങ്ങള്‍ സ്വന്തം നിലക്ക് പ്രഖ്യാപിച്ച് കോണ്‍ഗ്രസ്.

റെയ്‌നാ തോമസ്| Last Modified തിങ്കള്‍, 10 ഫെബ്രുവരി 2020 (16:53 IST)
രാഷ്ട്രീയത്തെ അടിസ്ഥാനമാക്കി ഓസ്‌കാര്‍ പുരസ്‌കാരങ്ങള്‍ സ്വന്തം നിലക്ക്
പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. ബിജെപിയെ പരിഹസിച്ചാണ് പുരസ്‌കാര പ്രഖ്യാപനം.

ബെസ്റ്റ് ആക്ടര്‍ ഇന്‍ ആക്ഷന്‍ റോള്‍ പുരസ്‌കാരം കോണ്‍ഗ്രസ് ട്വിറ്റര്‍ ഹാന്‍ഡില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കാണ് നല്‍കിയത്.മോദിയുടെ ’56 ഇഞ്ചും’ ‘വിയര്‍പ്പും കണ്ണീരുമാണ് പുരസ്‌കാരത്തിനര്‍ഹമാക്കിയതെന്നാണ് വിശദീകരണം.

ബെസ്റ്റ് ആക്ടര്‍ ഇന്‍ നെഗറ്റീവ് റോള്‍ എന്ന വിഭാഗത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായെ ആണ് കോണ്‍ഗ്രസ് തെരഞ്ഞെടുത്തത്. യോഗി ആദിത്യനാഥും അനുരാഗ് താക്കൂറുമായിരുന്നു മറ്റ് നോമിനികള്‍.

ബെസ്റ്റ് ആക്ടര്‍ ഇന്‍ കോമഡി റോള്‍ എന്ന പുരസ്‌കാരം നല്‍കിയിരിക്കുന്നത് ബിജെപി ഡൽഹി അദ്ധ്യക്ഷന്‍ മനോജ് തിവാരിക്കാണ്. നിര്‍മ്മല സീതാരാമനും പിയൂഷ് ഗോയലുമാണ് മറ്റ് നോമിനികള്‍.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :