‘കൊറോണ വൈറസിനെ കൊല്ലാൻ ചൈനയിലേക്ക് പോകുന്നു, മോദി എനിക്ക് വേണ്ടി പ്രാർത്ഥിക്കണം: രാഖി സാവന്ത്

ചിപ്പി പീലിപ്പോസ്| Last Modified വ്യാഴം, 6 ഫെബ്രുവരി 2020 (11:48 IST)
ലോകത്തെ ഭീതിയിലാഴ്ത്തിയ വൈറസിനെ പിടിച്ചുകെട്ടാൻ താൻ ചൈനയിലേക്ക് പോവുകയാണ് നടി രാഖി സാവന്ത്. വിവാദങ്ങളിലൂടെ പ്രശസ്തയായ നടിയാണ് രാഖി. ചൈനയിലേക്കു പോകുന്നതിന്റെ വീഡിയോ അടക്കം പങ്കുവെച്ചാണ് രാഖി തന്റെ യാത്രയുടെ ഉദ്ദേശം പറഞ്ഞിരിക്കുന്നത്.

ചൈനീസ് തൊപ്പിയും ധരിച്ച് വിമാനത്തിനുള്ളിലിരിക്കുന്ന വീഡിയോയാണ് രാഖി പങ്കുവെച്ചിരിക്കുന്നത്. വൈറസിനെ കൊല്ലുക എന്നതാണ് തന്റേയും കൂടെയുള്ളവരുടെയും ലക്ഷ്യമെന്ന് രാഖി പറയുന്നു. സഹയാത്രികരുടെ നേരെ ക്യാമറ തിരിച്ച ശേഷം അവരെല്ലാം യോദ്ധാക്കളാണെന്നും രാഖി കൂട്ടിച്ചേർക്കുന്നുണ്ട്.

നാസയില്‍ നിന്ന് പ്രത്യേകം ഓഡര്‍ ചെയ്ത മരുന്ന് തന്റെ പക്കലുണ്ടെന്നും അതിനാല്‍ കൊറോണ ഇല്ലാതാക്കാന്‍ എളുപ്പമാണെന്നും രാഖി വീഡിയോയില്‍ പറയുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി തനിക്കു വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും ഇനി ആരെയും കൊറോണ ബാധിക്കില്ലെന്നും പറയുന്നു. ഏതായാലും രാഖിയുടെ വീഡിയോ ഇതിനോടകം വൈറലായി കഴിഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :