കൂടുതൽ സൂര്യനമസ്കാരം ചെയ്യുന്നുണ്ട്, യുവാക്കളുടെ മർദ്ദനം ഏറ്റുവാങ്ങാൻ തയ്യാർ: രാഹുൽ ഗാന്ധിക്ക് മറുപടിയുമായി മോദി

അഭിറാം മനോഹർ| Last Updated: വ്യാഴം, 6 ഫെബ്രുവരി 2020 (15:26 IST)
രാജ്യത്തെ തൊഴിലില്ലായ്‌മ പരിഹരിച്ചില്ലെങ്കിൽ പ്രധാനമന്ത്രി യുവാക്കളുടെ മർദ്ദനമേറ്റുവാങ്ങേണ്ടിവരുമെന്ന രാഹുൽ ഗാന്ധിയുടെ പ്രസ്താവനക്ക് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. യുവാക്കളുടെ മർദ്ദനം ഏറ്റുവാങ്ങാൻ കൂടുതൽ സൂര്യനമസ്കാരങ്ങൾ ചെയ്‌ത് ശരീരത്തെ കൂടുതൽ കരുത്തുറ്റതാക്കുമെന്നാണ് പ്രസംഗത്തിൽ മോദി രാഹുലിനോട് പറഞ്ഞത്.

കഴിഞ്ഞ ദിവസം ഒരു കോൺഗ്രസ് നേതവ് അടുത്ത ആറ് മാസത്തിനുള്ളിൽ മോദിയെ യുവാക്കൾ വടിയെടുത്ത് അടിക്കുമെന്ന് പറഞ്ഞത് ഞാൻ കെട്ടിരുന്നു. ആ ആറ് മാസം ഞാൻ കൂടുതൽ സൂര്യനമസ്കാരങ്ങൾ ചെയ്ത് അവരുടെ പ്രഹരങ്ങൾ ഏറ്റു വാങ്ങാൻ ശരീരത്തെ കരുത്തുള്ളതാക്കും. കഴിഞ്ഞ 20 വർഷകാലമായി നിങ്ങളുടെ പ്രഹരങ്ങൾ ഞാൻ നേരിട്ടുകൊണ്ടിരിക്കുകയാണ് മോദി പറഞ്ഞു.

വെള്ളിയാഴ്ച്ച ഡൽഹിയിലെ ഒരു റാലിയെ അഭിസംബോധന ചെയ്യുന്നതിനിടയാണ് ചെറുപ്പക്കാരുടെ അടി ഏറ്റുവാങ്ങാൻ മോദി തയ്യാറായിക്കോളുവെന്ന് രാഹുൽ മുന്നറിയിപ്പ് നൽകിയത്. യുവാക്കൾക്ക് ജോലി നൽകിയില്ലെങ്കിൽ രാജ്യം പുരോഗതിയിലെത്തില്ലെന്നും പ്രധാനമന്ത്രി ഇപ്രകാരം പ്രസംഗങ്ങൾ മാത്രം നടത്തി മുന്നേറുകയാണെങ്കിൽ ആറ് മാസത്തിന് ശേഷം അദ്ദേഹത്തിന് വീട്ടിന് പുറത്തിറങ്ങാൻ സാധിക്കില്ലെന്നും യുവാക്കളുടെ മർദ്ദനം ഏറ്റുവാങ്ങേണ്ടിവരുമെന്നുമായിരുന്നു രാഹുൽ ഗാന്ധിയുടെ പരാമർശം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :