Sumeesh|
Last Modified ചൊവ്വ, 31 ജൂലൈ 2018 (15:03 IST)
പത്തനംതിട്ട: ഓമല്ലൂരിൽ ബൈക്കിലെത്തിയ സംഘം യുവാവിനെ കുത്തി കൊലപ്പെടുത്തി. ഊപ്പമൺ ജങ്ഷനിൽ ചൊവ്വാഴ്ച ഉച്ചക്ക് പന്ത്രണ്ടരയോടെയാണ് സംഭവം ഉണ്ടായത്. ഐമാലി ലക്ഷം വീട് കോളനിയിൽ കോയിപ്പുറത്ത് ഓമനക്കുട്ടന്റെ മകൻ 26 കാരനായ മഹേഷാണ് കുത്തേറ്റ് മരിച്ചത്.
ബൈക്കിലെത്തിയ രണ്ടുപേർ മഹേഷിനെ കുത്തിയ ശേഷം രക്ഷപ്പെടുകയായിരുന്നു എന്ന് ദൃക്‌സാക്ഷികൾ പറയുന്നു. ഉടൻ തന്നെ മഹേഷിനെ പത്തനംതിട്ട ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.
സംഭവത്തിൽ പത്തനംതിട്ട ഡി വൈ എസ് പിയുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവുമായി ബന്ധപ്പെട്ട് രണ്ട്പേരെ പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് സൂചന. സ്റ്റേഡിയത്തിൽ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്ത് വരികയായിരുന്നു കൊല്ലപ്പെട്ട മഹേഷ്.