അതിർത്തി ലംഘിച്ചെത്തി ചൈനീസ് സൈനികൻ: ഇന്ത്യൻ സേന പിടികൂടി

വെബ്ദുനിയ ലേഖകൻ| Last Modified ശനി, 9 ജനുവരി 2021 (16:44 IST)
ശ്രീനഗർ: കിഴക്കൻ ലഡാക്കിൽ അതിർത്തി ലംഘിച്ച് ഇന്ത്യയിലേയ്ക്ക് കടന്നുകയറിയ ചൈനീസ് സൈനികനെ പിടികൂടി. കിഴക്കൻ ലഡാക്കിലെ ചുഷൂൽ സെക്ടറിൽ പാംഗോങ് തടാകത്തിന് തെക്ക് ഗുരൂങ് മലകളിൽനിന്നാണ് ഇന്നലെ പുലർച്ചയോടെ ചൈനീസ് പട്ടാളക്കാരനെ ഇന്ത്യൻ സേന പിടികൂടിയത്. ഇയാൾ വഴിതെറ്റി അബദ്ധത്തിൽ ഇന്ത്യൻ പ്രദേശത്ത് എത്തിയതാണ് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ, സൈനികനെ ചൈനയ്ക്ക് വിട്ടുനൽകാനുള്ള നടപടികൾ ആരംഭിച്ചതായും റിപ്പോർട്ടുകളുണ്ട്
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :