വിഎസ് ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷസ്ഥാനം രാജിവയ്ക്കാൻ ഒരുങ്ങുന്നു, ഔദ്യോഗിക വസതി ഒഴിഞ്ഞു

വെബ്ദുനിയ ലേഖകൻ| Last Updated: ശനി, 9 ജനുവരി 2021 (16:14 IST)
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും സിപിഎമ്മിന്റെ മുതിർന്ന നേതാവുമായ വിഎസ് അച്ചുതാനന്ദൻ ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷ സ്ഥാനം ഒഴിയുന്നു. മൂന്ന് റിപ്പോർട്ടുകൾ കൂടി നൽകിയതിന് ശേഷം വിഎസ് ഔദ്യോഗികമായി രാജികത്ത് നൽകിയേക്കും എന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കുന്നു. ആരോഗ്യപരമായ കാരണങ്ങളെ തുടർന്നാണ് തീരുമാനം.

ഔദ്യോഗിക വസതി ഒഴിഞ്ഞ വിഎസ് ബാർട്ടൺ ഹില്ലിലെ വീട്ടിലേയ്ക്ക് താമസം മാറി. ആലപ്പുഴയിലെ വിട്ടിലേയ്ക്ക് താമസം മാറും എന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ആലപ്പുഴയിലേയ്ക്ക് മടങ്ങാനാണ് വിഎസിന് താൽപയം എങ്കിലും ചികിത്സയുടെ സൗകര്യത്തിനായി തിരുവനന്തപുരത്ത് തന്നെ തുടരാൻ ബന്ധുക്കൾ തീരുമാനിയ്ക്കുകയായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :