കെ എം ഷാജിയ്ക്ക് ഹൃദയാഘാതം; ആൻജിയോപ്ലാസ്റ്റിയ്ക്ക് വിധേയനാക്കി

വെബ്ദുനിയ ലേഖകൻ| Last Updated: ശനി, 9 ജനുവരി 2021 (18:20 IST)
കണ്ണൂര്‍: അഴീക്കോട് എംഎല്‍എയും മുസ്ലിം ലീഗ് നേതാവുമായ കെ എം ഷാജിയ്ക്ക് ഹൃദയാഘാതം. അദ്ദേഹത്തെ ആന്‍ജിയോപ്‌ളാസ്റ്റിയ്ക്ക് വിധേയനാക്കി. ചികിത്സയുടെ ഭാഗമായി നടത്തിയ കൊവിഡ് പരിശോധനയിൽ കെ എം ഷാജി കൊവിഡ് ബാധിതനാണെന്നും കണ്ടെത്തി. നിലവിൽ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് അദ്ദേഹം.

ശനിയാഴ്ച പുലർച്ചയോടെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കെ എം ഷാജിയെ ആശുപത്രിയിൽ പ്രവേശിപ്പിയ്ക്കുകയായിരുന്നു. അഴീക്കോട് സ്‌കൂളിന് പ്ലസ്ടു അനുവദിച്ചതുമായി ബന്ധപ്പെട്ട കേസിൽ കെ എം ഷാജിയെ കഴിഞ്ഞ ദിവസം വിജിലൻസ് ചോദ്യം ചെയ്തിരുന്നു. ഷാജിയ്ക്ക് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ വിജിലൻസ് ഉദ്യോഗസ്ഥർ നിരീക്ഷണത്തിൽ പോകേണ്ടിവരും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :