ഞങ്ങളെ ജീവിക്കാന്‍ അനുവദിക്കില്ലേ, മഞ്ജുവിനെ ഓർത്ത് അഭിമാനം: മഞ്ജു പത്രോസിന്റെ അമ്മ

ചിപ്പി പീലിപ്പോസ്| Last Modified ഞായര്‍, 16 ഫെബ്രുവരി 2020 (15:47 IST)
വ്യത്യസ്തമായ ടാസ്കുകളും സംഭവങ്ങളുമായി മുന്നേറുകയാണ് ബിഗ് ബോസ്. ബിഗ് ബോസിലെ മികച്ച മത്സരാർത്ഥികളിൽ ഒരാളാണ് മഞ്ജു പത്രോസ്. മഞ്ജുവിന്റെ ചില ഡയലോഗുകൾ വിവാദമായിരുന്നു. ഇതിനിടെ മഞ്ജുവിന്റെ കുടുംബത്തിനു നേരെ രജിത് ഫാൻസിന്റെ സൈബർ ആക്രമണം നടക്കുന്നതായി സോഷ്യൽ മീഡിയകളിൽ ആരോപണം ഉയരുന്നുണ്ട്.

മഞ്ജു പത്രോസിന്റെ മാതാപിതാക്കളും ഇതുതന്നെയാണ് പറയുന്നത്. ഇത്തരം സൈബർ ആക്രമണങ്ങൾക്കെതിരെ നിയമനടപടിക്ക് ഒരുങ്ങുകയാണ് മഞ്ജുവിന്റെ വീട്ടുകാർ. മഞ്ജുവിനൊപ്പം ബ്ലാക്കീസ് എന്ന യൂട്യൂബ് വ്‌ലോഗ് അവതരിപ്പിക്കുന്ന സിമി സാബു ഷെയര്‍ ചെയ്ത വിഡിയോയിലാണ് മഞ്ജു പത്രോസിന്റെ കുടുംബത്തിന്റെ പ്രതികരണം.

‘വീട്ടിലിരിക്കുന്ന നിരപരാധികളെ ആക്രമിക്കുന്നത് എന്തിനാണ്. ഇതൊരു ഗെയിം അല്ലേ, ഞങ്ങളെ ജീവിക്കാന്‍ അനുവദിക്കില്ലേ. മഞ്ജുവിന്റെ പ്രകടനം കണ്ട് അഭിമാനം തോന്നാറുണ്ട്, തെറ്റ് കണ്ടാല്‍ പ്രതികരിക്കുന്ന ആളാണ് മഞ്ജു. വീട്ടിലും അങ്ങനെയാണ്. അതിന്റെ പേരില്‍ വീട്ടിലുള്ളവരെക്കുറിച്ചും മഞ്ജുവിന്റെ കുട്ടിയെക്കുറിച്ചും അനാവശ്യം പറയുന്നത് എന്തിനാണ്.’- റീത്ത പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :