ചിപ്പി പീലിപ്പോസ്|
Last Modified വ്യാഴം, 13 ഫെബ്രുവരി 2020 (14:06 IST)
ഹൌസിനുള്ളിൽ എത്തിയത് മുതൽ ഭാര്യയുടെ പണത്തിന് ജീവിക്കുന്നവൻ എന്ന് വിളിച്ച്
പവൻ ജിനോ തോമസിനെ ഹൌസിനുള്ളിൽ ഉള്ളവർ കളിയാക്കാറുണ്ട്. അപ്പോഴൊക്കെ, ഞാനെന്റെ ഭാര്യയുടെ പൈസ ഉപയോഗിച്ചല്ലേ ജീവിക്കുന്നേ എന്ന് പവൻ ഇടയ്ക്ക് തിരിച്ചും ചോദിക്കലുണ്ട്.
‘ഭാര്യയുടെ ചിലവില്‍ ജീവിക്കുന്ന ആണും പെണ്ണും കെട്ടവനെ‘ എന്നാണ് ലേറ്റസ്റ്റ് ആയി
വീണ നായർ പവനെ വിളിച്ചത്. ഹൌസിനുള്ളിലെ സ്ത്രീ സമത്വവാദികൾ പോലും കൈയ്യടിച്ച് പാസാക്കി വീണായുടെ ആ ഡയലോഗ്. സ്ത്രീപക്ഷ പുരോഗമനവാദികളായ ജസ്ലയും ആർ ജെ സൂരജും ഒരക്ഷരം എതിർത്തില്ല. വീണയുടെയും മറ്റുള്ളവരുടെയും മുഖംമൂടി വലിച്ച് കീറി ബിബിൻ ബാലകൃഷ്ണൻ തന്റെ ഫേസ്ബുക്കിൽ കുറിച്ച വാക്കുകൾ സോഷ്യൽ മീഡിയകളിൽ വൈറലാകുന്നു.
പോസ്റ്റ് ഇങ്ങനെ:
ന്യായമായ കാരണങ്ങളില്‍പോലും സ്ത്രീകള്‍ക്കൊപ്പം നില്‍ക്കുന്നവര്‍ക്കുവരെ പലപ്പോഴും ''പാവാട '' എന്ന വിളി കേള്‍ക്കേണ്ടിവരുന്നുണ്ട്, ഇതിനുളള കാരണം ഇന്നലത്തെ ബിഗ്ഗ് ബോസ് ഷോ കാണിച്ചുതന്നു.
''ഭാര്യയുടെ ചിലവില്‍ ജീവിക്കുന്ന ആണും പെണ്ണും കെട്ടവനെ '' കുളസ്ത്രീ വീണ നായര്‍ പവനെ വിശേഷിപ്പിച്ച വാക്കാണ്, സ്ത്രീപക്ഷ പുരോഗമന സിങ്കങ്ങളായ ജസ്ല, RJ സൂരജ് തുടങ്ങിയവര്‍ കൈയ്യടിച്ച് പാസാക്കിയ വാക്ക്.
സൂരജിന്‍റെ വക കൂട്ടിച്ചേര്‍ക്കല്‍, ''ഭാര്യയുടെ ചിലവില്‍ ജീവിക്കുന്നവന്‍ വീട്ടില്‍ ലോക്കായിരിക്കും '' എന്ന്, ഇവനെപ്പോലുളളവരാണ് യഥാര്‍ത്ഥത്തില്‍ പാവാട എന്നവാക്ക് ഇത്രേം പോപ്പുലറാക്കിയത്.
ലിംഗവിവേചനത്തിന് എതിരേയും,അതുപോലെ ട്രാന്‍സ്ജന്‍ഡേഴ്സിനെ മുഖ്യധാരയില്‍ എത്തിക്കാന്‍ ശ്രമിക്കുന്നവളെന്ന് സ്വയം പറയുകയും ചെയ്യുന്ന ജസ്ല ''ആണും പെണ്ണും കെട്ടവനെന്ന'' ട്രാന്‍സ്ജന്‍ഡേഴ്സിനെ അധിക്ഷേപിക്കും തരത്തിലുളള വാക്കിന് കയ്യടിക്കുകയും, അതേ സമയം പവന്‍ യൂസ് ചെയ്ത 'എടി' യില്‍ പ്രകോപിതയാവുന്നതും കണ്ടു. ഇവളെ താങ്ങി നടക്കുന്നവരും മുന്‍പ് പറഞ്ഞ പാവാടവിളി ജനകീയമാക്കിയിട്ടുണ്ട്.
ഭര്‍ത്താവിനൊരു പ്രശ്നം വരുമ്പോള്‍ , അതല്ലങ്കില്‍ അയാളുടെ സ്വപ്നത്തിന് കൂടെ നില്‍ക്കേണ്ടത് ഭാര്യയല്ലാതെ പിന്നെ നിന്‍റമ്മേടെ നായരാണോ എന്നു ചോദിക്കാനാണ് ശരിക്കും തോന്നീയത്.
വീണയെപ്പോലെ ഇത്രേം വിവരമില്ലാത്തൊരു സ്ത്രീയെ ഇങ്ങനൊരു പ്ലാറ്റ്ഫോമില്‍ കണ്ടിട്ടേയില്ല. ഭാര്യക്ക് ജോലിയുണ്ടന്നതും, ഭര്‍ത്താവിനില്ല എന്നതും വളരെ മോശം കാര്യമാണന്ന് കരുതി ജീവിക്കുന്ന കുളസ്ത്രീ. ''ഞാന്‍ എന്‍റെ ഭര്‍ത്താവിന്‍റെ ചിലവില്‍ അന്തസ്സായാണ് ജീവിക്കുന്നത്''. ഭര്‍ത്താവ് ജോലിക്കുപോകണം, ഭാര്യ വീട്ടുപണി ചെയ്യണം അല്ലാത്തവരെല്ലാം മോശം, ഇവരെയൊക്കെ ഈ ഷോയിലേക്ക് തിരഞ്ഞെടുത്തവനെ ചൂലെടുത്തടിക്കണം.
പിന്നെ കണ്ണേട്ടനറിയാതെ ഏജന്‍റിനെ വിളിച്ച കാര്യം എടുത്തലക്കാഞ്ഞത് രജിത്ത് സെറിന്‍റേയും, പവന്‍റേയും മാന്യത. അല്ലാരുന്നേല്‍ അമ്പൂച്ചന്‍റമ്മ ഇന്നലെ കരഞ്ഞുതൂറി ചത്തേനെ.
ഇത്രേം വിളിച്ചുകൂവിയിട്ടും ക്യാപ്റ്റനും വീട്ടിലെ പ്രമുഖ പാവാടയുമായ പാഷാണം ഷാജി അയല്‍ക്കൂട്ടത്തിനൊപ്പം നിന്നു.
അതായത് ആ വീട്ടിലെ പെണ്ണുങ്ങള്‍ക്കും, അവരുടെ പാവാട താങ്ങികള്‍ക്കും , ആണും പെണ്ണും കെട്ടവന്‍, അന്തസില്ലാത്തവന്‍, പട്ടിത്തീട്ടം , മന്ദബുദ്ധി, പന്നിക്കൂട്ടില്‍ വളര്‍ന്നവന്‍, കുഷ്ഠരോഗീടെ മനസുളളവന്‍, എന്നൊക്കെ വിളിക്കാനും എന്തിന് ശരീരത്തില്‍ കൈവെക്കാന്‍വരെ പറ്റും, മറിച്ച് ''നീ പോടി'' എന്നൊന്ന് വിളിച്ചാലോ, ''കിടന്ന് ചിലക്കാതെ '' എന്ന് പറഞ്ഞാലോ വളരെ മോശവും ഹീനവും, സ്ത്രീവിരുദ്ധവുമാണ്.
Dr രജിത്ത് നേരിടുന്നത് മാനസിക പീഡനമാണ്, അയാള്‍ക്കാപ്പം നിന്നതിനാണ് പവന്‍ അറ്റാക്ക് ചെയ്യപ്പെടുന്നത്. ഫുക്റൂ ഡോക്ടറുടെ ദേഹത്ത് കൈവെച്ചു, ഇത് പവനോ ഡോക്ടറോ ആയിരുന്നേല്‍ അയല്‍ക്കൂട്ടം കലാപം നടത്തിയേനെ, ഒരാളെ കൂട്ടാമായി അറ്റാക്കുചെയ്യുന്ന ഈ അയല്‍ക്കൂട്ടം സെറ്റപ്പിനെതിരെ നടപടി എടുത്തില്ലേല്‍ സീസണ്‍ 3 കാണാന്‍ നിങ്ങളുടെ സ്റ്റാഫ് മാത്രമേ കാണൂ.
ഫുക്റു ഷോയുടെ റൂള്‍ തെറ്റിച്ചതിനാല്‍ അവനെ പുറത്താക്കണം , അല്ലങ്കില്‍ ദേഹത്ത് തൊട്ടുളള കളി അനുവധീയമാണന്ന് പവനോട് പറയണം .