ഇന്ത്യയിലെ ഈ ഗ്രാമത്തിൽ പകൽസമയങ്ങളിൽ സ്ത്രീകൾ നൈറ്റി ധരിച്ചാൽ 2000 രൂപ ഫൈൻ നൽകണം !

Sumeesh| Last Modified ശനി, 10 നവം‌ബര്‍ 2018 (12:53 IST)
ആന്ധ്രാപ്രദേശ്: ആന്ധ്രാപ്രദേശിലെ ഒരു ഗ്രാമത്തിൽ പകൽ‌സമയങ്ങളിൽ നൈറ്റി ധരിച്ചാൽ 2000 രൂപ ഫൈൻ നൽകണം. സ്ത്രീകൾ നൈറ്റി ധരിച്ചതായി കാട്ടിക്കൊടുക്കുന്നയാൾക്ക് 1000 രൂപ പ്രതിഫലംവും ലഭിക്കും. ആന്ധ്രാപ്രദേശിലെ തൊകലപ്പള്ളി എന്ന ഗ്രാമത്തിലാണ് പ്രത്യേക തരം നിരോധനം ഗ്രാമക്കൂട്ടം ഏർപ്പെടുത്തിയിരിക്കുന്നത്. സംഭവത്തിൽ അധികൃതർ അന്വേഷണം ആരംഭിച്ചു.

പകൽ സമയങ്ങളി സ്ത്രീകൾ നൈറ്റി ധരിക്കുന്നത് അരോചകമാണെന്ന ഗ്രാമത്തിലെ ചില മുതിർന്ന സ്ത്രീകളുടെയും പുരുഷൻ‌മാരുടെയും അഭിപ്രായം മാനിച്ചാണ് ഗ്രാമത്തിലെ ജനങ്ങൾ ഒത്തുകൂടി ഇത്തരം ഒരു നിയന്ത്രണം ഏർപ്പെടുത്തിയത്. സ്ഥലത്തെ തഹസിൽദാരും പൊലീസ് ഇൻ‌സ്പെക്ടറും ഗ്രാമത്തിലെത്തി നിയമ കയ്യിലെടുത്ത് ഇത്തരം നിയന്ത്രണങ്ങൾ ഏർപ്പെടുത്തരുത് എന്ന് ജനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്.

പകൽ ഏഴുമുതൽ രാത്രി ഏഴുവരെയാണ് സ്ത്രീകളെ നൈറ്റി ധരിക്കുന്നതിൽ നിന്നും വിലക്കിയിരിക്കുന്നത്. ഗ്രാമവസികളിൽ ഏറെപേരും നിയന്ത്രണത്തിനോട് അനുൽകൂല നിലപാടാണ്. ഇതുവരെ ആർക്കും ഫൈൻ ചുമത്തപ്പെട്ടിട്ടില്ല എന്നാണ് റിപ്പോർട്ടുകൾ. സാമൂഹ്യമാധ്യമങ്ങളിലൂടെ ഇക്കഴിഞ്ഞ ദീപാവലിക്കാണ് ഇത്തരം ഒരു നിയന്ത്രണത്തെക്കുറിച്ച് പുറം ലോകം അറിയുന്നത്. എന്തായാലും സാമൂഹ്യമാധ്യമങ്ങളിൽ നൈറ്റിക്കേർപ്പെടുത്തിയ ഈ നിരോധനം ഇപ്പോൾ ചൂടേറിയ ചർച്ചയാവുകയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :