കോവിഡ് ഭീതിയ്ക്കിടെ കടയിലെ സാധനങ്ങളിൽ നക്കി, സ്ത്രി അറസ്റ്റിൽ

വെബ്ദുനിയ ലേഖകൻ| Last Modified വ്യാഴം, 9 ഏപ്രില്‍ 2020 (09:14 IST)
വാഷിങ്ടൺ: കോവിഡ് ഭീതിക്കിടെ കടയിൽ സാധനങ്ങളിൽ മനപ്പുർവം നക്കിയ സ്ത്രീയെ പൊലീസ് അറസ്റ്റ് ചെയ്തു. വടക്കൻ കാലിഫോർണിയയിലെ സേഫ് സ്റ്റോറിൽ ബുധനാഴ്ചയാണ് സംഭവം. ജെന്നിഫർ വാക്കർ എന്ന സ്ത്രീയാണ് സ്റ്റോറിലെ സാധനങ്ങളിൽ നക്കിയത്.

വാങ്ങാൻ ഉദ്ദേശമില്ലാതെ ഇവർ നിരവധി സധനങ്ങൾ വാരി കാർട്ടിൽ ഇട്ടിരുന്നു സ്റ്റോറിലെ പച്ചക്കറി സാധനങ്ങളിൽ ഉൾപ്പടെ നക്കുകയും ഫാൻസി ആഭരണങ്ങൾ അണിയുകയും ചെയ്തതിനാൽ ഇത്രയും സാധനങ്ങൾ ഉപേക്ഷിക്കേണ്ടിവന്നു. 1.37 രൂപയോളം വില മതിയ്ക്കുന്ന സാധനങ്ങൾ ആയിരുന്നു ഇത്. പണം ഇല്ല എന്ന് പറഞ്ഞ് ഈ സാധനങ്ങൾ വാങ്ങാനും സ്ത്രീ തയ്യാറായില്ല. കസ്റ്റമറായി എത്തിയ സ്ത്രീ കടകളിലെ ഉത്പന്നങ്ങളിൽ നക്കുന്നു എന്ന് പരാതി ലഭിച്ചതോടെ പൊലീസ് സ്റ്റോറിലെത്തി സ്ത്രീയെ അറസ്റ്റ് ചെയ്യുകയായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :