വെബ്ദുനിയ ലേഖകൻ|
Last Modified വെള്ളി, 12 ഫെബ്രുവരി 2021 (13:54 IST)
ഗുവാഹത്തി: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പെട്രോളിനും ഡീസലുനും അഞ്ച് രൂപ വീതം കുറവ് വരുത്തി അസം സർക്കാരിന്റെ നിർണായക നീക്കം. പുതുക്കിയ വില ഇന്നുമുതൽ പ്രാബല്യത്തിൽ വരും. ധനമന്ത്രി ഹിമന്ത് ബിശ്വാസ് ശർമ്മയാണ് പ്രഖ്യാപനം നടത്തിയത്. രാജ്യത്ത് ഇന്ധന വിലയിൽ ദിനംപ്രതി വർധനവുണ്ടാകുന്നതിനിടെയാണ് അസം വില അഞ്ച് രൂപ കുറച്ചിരിയ്ക്കുന്നത്. ഇന്ധന വിലയിൽ അഞ്ച് രൂപ കുറവ് വരുത്തുന്നതോടെ സംസ്ഥാന സർക്കാരിന് പ്രതിവർഷം 80 കോടിയുടെ നഷ്ടം ഉണ്ടാകും എന്നാണ് കണക്കാക്കപ്പെടുന്നത്. മദ്യത്തിന്റെ നികുതി 25 ശതമാനം കുറയ്ക്കാനും തീരുമാനിച്ചിട്ടുണ്ട്.