മേജർ രവി കോൺഗ്രസ്സിലേയ്ക്ക് ? ഐശ്വര്യ കേരള യാത്രയിൽ ചെന്നിത്തലയ്ക്കൊപ്പം

വെബ്ദുനിയ ലേഖകൻ| Last Modified വെള്ളി, 12 ഫെബ്രുവരി 2021 (11:54 IST)
കൊച്ചി: സംവിധായകൻ മേജർ രവി ബിജെപി ബന്ധം അവസാനിപ്പിച്ച് കോൺഗ്രസ്സിലേയ്ക്ക് എന്ന് സൂചനകൾ. രമേശ് ചെന്നിത്തല നയിയ്ക്കുന്ന ഐശ്വര്യ കേരള യാത്രയുടെ തൃപ്പൂണിത്തുറയിലെ യോഗത്തിൽ മേജർ രവി പങ്കെടുത്തു. ബിജെപിയുമായുള്ള ബന്ധം അവസാനിപ്പിയ്ക്കുന്നതിന്റെ ഭാഗമാണ് ഇതെന്നാണ് വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ ദിവസം കേപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനുമായി മേജർ രവി ആലുവയിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന്റെ ചിത്രങ്ങൾ മുല്ലപ്പള്ളി സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തുവിടുകയും ചെയ്തു.

ബിജെപിയുടെ കേരളത്തിലെ 90 ശതമാനം നേതാക്കളും വിശ്വസിയ്ക്കാൻ കൊള്ളാത്തവരാണെന്നും, തനിയ്ക്കെന്ത് ലഭിയ്ക്കും എന്നാണ് അവർ ചിന്തിയ്ക്കുന്നത് എന്നും മേജർ രവി നേരത്തെ പരസ്യമായി കുറ്റപ്പെടുത്തിയിരുന്നു. ഇത്തവണ ബിജെപി സ്ഥാനാർത്ഥികൾക്കായി തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കില്ലെന്നും വിമർശനം ഉന്നയിച്ചുകൊണ്ട് മേജർ രവി പ്രഖ്യാപിച്ചിരുന്നു. മേജർ രവി യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിയ്ക്കുമോ എന്ന ചോദ്യങ്ങളും ഇപ്പോൾ ഉയരുന്നുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :