കോവാക്സിൻ സുരക്ഷിതവും ഫലപ്രദവും: ആശങ്ക പ്രകടിപ്പിച്ച ഛത്തിസ്ഗഡിന് കേന്ദ്ര ആരോഗ്യമന്ത്രിയുടെ കത്ത്

വെബ്ദുനിയ ലേഖകൻ| Last Modified വെള്ളി, 12 ഫെബ്രുവരി 2021 (12:49 IST)
ഡൽഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കൊവാക്സിന്റെ ഉപയോഗത്തിൽ ആശങ്ക പ്രകടിപ്പിച്ച ഛത്തിസ്ഗഡ് ആരോഗ്യമന്ത്രിയ്ക്ക് മറുപടിയുമായി കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ വർധൻ. കൊവാക്സിനും കൊവിഷീൽഡും സുരക്ഷിതവും ഫലപ്രദവുമാണെന്നും. വാക്സിനേഷനിൽ പിന്നിൽ നിൽക്കുന്ന ഛത്തിസ്ഗഡ് മഹാരമാരിയെ ചെറുക്കാൻ എത്രയും പെട്ടന്ന് വാക്സിനേഷൻ പൂർത്തിയാക്കണം എന്നും ഛത്തിസ്ഗഡ് ആരോഗ്യമന്ത്രി ടി എസ് സിങ് ദിയോയ്ക്ക് നൽകിയ വിശദമായ കത്തിൽ ഹർഷ വർധൻ വ്യക്തമാക്കുന്നു. ക്ലിനിക്കൽ ട്രയൽ പൂർത്തിയാക്കുന്നതുവരെ വിതരണം ചെയ്യുന്നത് നിർത്തണം എന്ന് ആവശ്യപ്പെട്ടായിരുന്നു ഛത്തിസ്ഗഡ് ആരോഗ്യമന്ത്രി കേന്ദ്ര ആരോഗ്യമന്ത്രിയ്ക്ക് കത്തയച്ചത്.

വാക്സിൻ ബോട്ടിലുകളിൽ കാലപരിധി രേഖപ്പെടുത്തിയിട്ടില്ല എന്നും കത്തിൽ വ്യക്തമാക്കിയിരുന്നു. കൊവിഡ് വ്യാപനത്തെ തുടർന്നുണ്ടായ അടിയന്തര സാഹചര്യം കണക്കിലെടുത്താണ് ഇതുവരെയുള്ള പരീക്ഷണങ്ങളുടെ ഫലം കണക്കിലെടുത്ത് സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡാര്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ വാക്‌സീന്‍ നിര്‍മാണത്തിന് അനുമതി നൽകിയത്. തുടർന്നാണ് അടിയന്തര ഉപയോഗത്തിന് അംഗീകാരം നൽകിയത്. രണ്ട് വക്സിനുകളും സുരക്ഷിതവും ഫലപ്രദവുമാണ്. വാക്സിൻ ബോട്ടിലിന്റെ ലേബലിൽ ഏതു തീയതിവരെ ഉപയോഗിയ്ക്കാം എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. വാക്സിനേഷനിൽ ഛത്തിസ്ഗഡ് പിന്നിലാണെന്നും കേന്ദ്രത്തിന് ഇക്കാര്യത്തിൽ ആശങ്കയുണ്ടെന്നും കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :